കോട്ടാങ്ങൽ : കോട്ടാങ്ങൽ ഗ്രാമ പഞ്ചായത്തിലെ ലൈഫ് ഭൂരഹിത ഭവന രഹിതർക്കുള്ള 19 പേർക്ക് ഭൂമി നൽകി അതിന്റെ ആധാരം കുടുംബങ്ങൾക്ക് റാന്നി എം എൽ എ പ്രമോദ് നാരായൺ കൈമാറി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ് അദ്ധ്യക്ഷത വഹിച്ചു. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്ര മോഹൻ മുഖ്യപ്രഭാക്ഷണം നടത്തി.
വൈസ് പ്രസിഡന്റ് ജമീലാബീവി , ബ്ലോക്ക് പഞ്ചായത്തംഗം ഈപ്പൻ വർഗീസ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ കരുണാകരൻ കെ.ആർ, ജോളി ജോസഫ്, ദീപ്തി ദാമോദരൻ, അഞ്ചു സദാനന്ദൻ , അഖിൽ എസ്., അജ്‌ഞലി കെ.പി , നീന മാത്യു, തേജസ് കുമ്പുളുവേലി, അമ്മിണി രാജപ്പൻ, വിജയമ്മ സി.ആർ, ഫ്രാൻസിസ് ജേക്കബ്, ഏബ്രഹാം പിഎസ് , ജലജാമണി തുടങ്ങിയവർ ആശംസകൾ അറിയിച്ചു.