നെടുമ്പാശേരി വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവം : പ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ആലുവ : നെടുമ്പാശേരി വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ ആളെ പിടികൂടി. തിരുവനന്തപുരം വിളപ്പില്‍ശാല കോനത്ത് വീട്ടില്‍ ജ്യോതിഷ് (35) നെയാണ് നെടുമ്പാശ്ശേരി പോലീസ് പിടികൂടിയത്. ആലപ്പുഴ പടനിലം സ്വദേശിയായ യുവാവാണ് തട്ടിപ്പിനിരയായത്. പരാതിക്കാരനായ യുവാവിനും സുഹൃത്തിനും നെടുമ്പാശ്ശേരി എയര്‍ പോര്‍ട്ടില്‍ ഗ്രൗണ്ട് സ്റ്റാഫായി ജോലി വാഗ്ദാനം ചെയ്ത് ഇയാള്‍ പണം കൈപ്പറ്റുകയയിരുന്നു.

നിയമന ഉത്തരവ് ഉടനെ ലഭിക്കുമെന്ന് പറഞ്ഞ് പലവട്ടം കബളിപ്പിച്ചതിനെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന് പരാതി നല്‍കുകയായിരുന്നു. വിവിധ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്തുള്ള പത്ര പരസ്യം നല്‍കി സംസ്ഥാനത്തെ നിരവധി പേരില്‍ നിന്നും വലിയ രീതിയില്‍ പണം കൈപ്പറ്റി ഇത്തരത്തില്‍ കബളിപ്പിച്ചതായി സംശയിക്കുന്നു. ഇതേ കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് എസ്‌പി കാര്‍ത്തിക് പറഞ്ഞു. അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ പി.എം. ബൈജു, സബ്ബ് ഇന്‍സ്‌പെക്ടര്‍ അനീഷ്. കെ.ദാസ്, എഎസ്‌ഐ അഭിലാഷ്, സി.പി.ഒ മാരായ റോണി അഗസ്റ്റിന്‍, ജോസഫ്, ജിസ്‌മോന്‍ എന്നിവരും ഉണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...