അച്ഛനെയും അമ്മയേയും കൊലപ്പെടുത്തിയ കേസിലെ പ്രതി അജീഷിനെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ഇടുക്കി എഴുകുംവയലിൽ അച്ഛനെയും അമ്മയേയും കൊലപ്പെടുത്തിയ കേസിലെ പ്രതി അജീഷിനെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. അജീഷ് ലഹരിക്ക് അടിമ എന്നാണ് പ്രാഥമിക നിഗമനം. ദൈവം വിളിച്ചതുകൊണ്ട് അച്ഛനെയും അമ്മയെയും സ്വർഗത്തിലേക്ക് അയച്ചു എന്ന വിചിത്ര മൊഴിയാണ് ഇയാൾ പോലീസിന് നൽകിയത്. എഴുകുംവയൽ സ്വദേശി ആന്റണി, ഭാര്യ വത്സമ്മ എന്നിവരെയാണ് മകൻ അജീഷ് കുത്തിക്കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി ഒൻപതരയോടെ ആണ് നാടിനെ നടുക്കിയ ക്രൂര ഇരട്ട കൊലപാതകം നടന്നത്. വത്സമ്മയെ കിടപ്പു മുറിയിൽ വച്ച് കഴുത്തിൽ കുത്തിയാണ് കൊലപ്പെടുത്തിയത്. അച്ഛൻ ആന്റണിയുടെ വയറിൽ ആണ് മാരകമായി കുത്തിയത്. ഇരുവരുടെയും നെഞ്ചിലും കുത്തേറ്റിട്ടുണ്ട്.

മരണം ഉറപ്പിച്ചശേഷം ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി വിദേശത്തുള്ള ബന്ധുവായ വൈദികന് അയച്ചു കൊടുത്തു. ഇദ്ദേഹം എഴുകുംവയൽ ഇടവക വികാരിക്ക് അയച്ചു കൊടുത്തു. വിവരമറിഞ്ഞ് നാട്ടുകാർ എത്തിയപ്പോഴാണ് പ്രതിയുടെ വിചിത്ര മറുപടി. ലഹരിക്ക് അടിമ ആയിരുന്ന ഇയാളെ ബന്ധുക്കൾ ഇടപെട്ട് ലഹരി വിമോചന കേന്ദ്രത്തിൽ എത്തിച്ചു ചികിത്സ നൽകിയിരുന്നു. കൊലപാതക സമയത്ത് വീട്ടിലുണ്ടായിരുന്ന ആന്റണിയുടെ അമ്മയെ പ്രതി ആക്രമിച്ചില്ല. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റി. അനീഷിന്റെ സഹോദരൻ വിദേശത്ത് ജോലി ചെയ്യുകയാണ്. തെളിവെടുപ്പ് പൂർത്തിയാക്കിയശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം വണ്ടൂരിൽ എംപി അബ്ദുൽ വഹാബിന്റെ ഡ്രൈവർക്കും കുടുംബത്തിനും നേരെ ആക്രമണം

0
മലപ്പുറം : മലപ്പുറം വണ്ടൂരിൽ രാജ്യസഭാ എംപി അബ്ദുൽ വഹാബിന്റെ ഡ്രൈവർക്കും...

പ്രിയദർശിനി ബസിലെ വനിതാ കണ്ടക്ടറും യാത്രക്കാരനും തമ്മിൽ പൊരിഞ്ഞ വാക്കേറ്റം, ട്രിപ്പ് മുടങ്ങി

0
കൊച്ചി : വായിൽകടിച്ച് പിടിച്ച നോട്ട് നൽകിയതിനെത്തുടർന്ന് കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസിലെ...

ഓണപ്പരീക്ഷയില്‍ മാറ്റം ; 21ലെ 8-ാം ക്ലാസ് വിദ്യാർത്ഥികളുടെ പരീക്ഷ അവധിക്ക് ശേഷം

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകളിലെ ഓണപ്പരീക്ഷയില്‍ മാറ്റം. ഓണാഘോഷ ദിവസത്തെ പരീക്ഷയാണ് മാറ്റിയത്. 21-ാം...

പൊതുതാൽപ്പര്യമുള്ള ചോദ്യങ്ങൾ ശക്തമായിത്തന്നെ ഉന്നയിക്കണമെന്ന് ആർ എസ് എസ് മേധാവി മോഹൻ ഭാഗവത്

0
ഡൽഹി: പൊതുതാൽപ്പര്യമുള്ള ചോദ്യങ്ങൾ ശക്തമായിത്തന്നെ ഉന്നയിക്കണമെന്ന് ആർ എസ് എസ് മേധാവി...