പ്രവാസി ബിസിനസുകാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ സംഭവസ്ഥലത്ത് പ്രതികളുമായി തെളിവെടുപ്പ് നടത്തി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: പാണ്ടിക്കാട് സ്വദേശിയും പ്രവാസി ബിസിനസുകാരനുമായ വിപി ഷമീറിനെ തട്ടിക്കൊണ്ടുപോയ കേസില്‍ സംഭവസ്ഥലത്ത് പ്രതികളുമായി തെളിവെടുപ്പ് നടത്തി. പെരിന്തല്‍മണ്ണ ഡിവൈഎസ്പി പ്രേംജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ബുധനാഴ്ച വൈകിട്ട് 5.30ന് ഏഴ് പ്രധാന പ്രതികളുമായി തെളിവെടുപ്പ് നടത്തിയത്. വന്‍ പോലീസ് സന്നാഹത്തില്‍ നടന്ന തെളിവെടുപ്പിനിടെ നൂറുകണക്കിനാളുകള്‍ സ്ഥലത്ത് തടിച്ചു കുടിയിരുന്നു. തട്ടിക്കൊണ്ടുപോയ സ്ഥലത്തുനിന്ന് ഷമീറിന്റെ വീട്ടുമുറ്റം വരെയുള്ള ഭാഗങ്ങളില്‍ തെളിവെടുപ്പ് നടന്നു. പാണ്ടിക്കാട് പോലീസ് സ്റ്റേഷനില്‍ നിന്ന് അര കിലോമീറ്ററോളം റോഡിലൂടെ നടത്തിയാണ് സംഭവസ്ഥലത്തെത്തിച്ചത്.

ഇതിനിടെ, പോലീസിന് അഭിവാദ്യമര്‍പ്പിച്ച് നാട്ടുകാര്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ചാവക്കാട് മണത്തല സ്വദേശി ഹംഷീര്‍ എന്ന ആച്ചിക്ക (30) ചാവ ക്കാട് പുത്തന്‍ കടപ്പുറം സ്വദേശി ഷംസീര്‍ (30) പൊന്നാനി വെളിയങ്കോട് സ്വദേശി അഫ്സല്‍ (30), ചാവക്കാട് തെരുവത്ത് മുസ്തഫ എന്ന ഫയാസ് (28), കൊല്ലം കൊട്ടാരക്കര ചക്കുവരക്കല്‍ സ്വദേശി മുഹമ്മദ് നായിഫ് (29) കൊട്ടാരക്കര വെട്ടിക്കവല സ്വദേശി ഷഹീര്‍ (30) വെളിയംകോട് സ്വദേശി കിഴക്കകത്ത് വീട്ടില്‍ അഫ്ഷര്‍ (28) എന്നിവരുമായാണ് തെളിവെടുപ്പ് നടത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പട്ടയ ഭൂമിയിലെ മരം മുറിച്ചതില്‍ വനം വകുപ്പ് എടുത്ത കേസ് പിന്‍വലിക്കും

0
ഇടുക്കി: പട്ടയ ഭൂമിയിലെ മരം മുറിച്ചതില്‍ വനം വകുപ്പ് എടുത്ത കേസ്...

കണ്ണൂരില്‍ തലകറങ്ങി വീണ കുട്ടിയെ അധ്യാപിക ചവിട്ടിയെന്ന് പരാതി

0
കണ്ണൂര്‍: കണ്ണൂരില്‍ തലകറങ്ങി വീണ കുട്ടിയെ അധ്യാപിക ചവിട്ടിയെന്ന് പരാതി. കണ്ണൂര്‍...

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്....

സപ്ലൈകോയിലെ ക്രമക്കേടുകള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ്

0
കൊച്ചി: സപ്ലൈകോയിലെ ക്രമക്കേടുകള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ്. ഓണത്തോടനുബന്ധിച്ച്...