ഇ.വി.എം ഹാക്കിംഗ് വീഡിയോ പ്രചരിപ്പിച്ചു ; രണ്ട് പേർക്കെതിരെ പോലീസ് കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ലോക്‌സഭ തിരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തിനിൽക്കെ, ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ (ഇ.വി.എം) ഹാക്ക് ചെയ്യാനാകുമെന്ന തരത്തിലുള്ള വീഡിയോ പ്രചരിപ്പിച്ചവരെ പൊക്കാൻ പൊലീസ് കളത്തിലിറങ്ങി. സംഭവത്തിൽ കൊച്ചി സിറ്റിയിൽ രണ്ട് കേസെടുത്തു. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രചരിച്ച വീഡിയോ സൈബർ ഡോമിന്റെ ശ്രദ്ധയിൽപ്പെടുകയും വിവരം കൊച്ചി സിറ്റി പൊലീസിന് കൈമാറുകയായിരുന്നു. പാലാരിവട്ടം പോലീസാണ് രണ്ട് കേസുകളും രജിസ്റ്റർ ചെയ്തിരിക്കുന്നത്. വെണ്ണല സ്വദേശി ഷാജി കുര്യൻ, പാലാരിവട്ടം സ്വദേശി ഷൈജു ആന്റണി എന്നിവർക്ക് എതിരെയാണ് കേസെടുത്തത്. ഇ.വി.എം ഹാക്ക് ചെയ്യാനാകുമെന്ന് തെറ്റി​ദ്ധരിപ്പിക്കുന്ന തരത്തിലുള്ള ഐ.ടി വിദഗ്ദ്ധന്റെ വീഡിയോ ഒരു തമിഴ് യൂട്യൂബ് ചാനാൽ വാർത്തയാക്കിയിരുന്നു. ഇതിൽ നിന്നുള്ള ദൃശ്യം ഇവർ പ്രചരിപ്പിച്ചെന്നാണ് കേസ്. ഇരുവരുടെയും അറസ്റ്റ് വൈകാതെയുണ്ടാകുമെന്നും വീഡിയോ പ്രചരിപ്പിച്ച കൂടുതൽ പേർക്കെതിരെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. സാമൂഹിക മാദ്ധ്യമങ്ങളിലെ നിരീക്ഷണം സൈബർഡോമും ശക്തമാക്കി.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് ലോഞ്ച് ചെയ്തു. Android വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യു.ഡി.എഫ് ഗവൺമെന്റിൽ പ്രതീക്ഷയോടെ ദളിത് സമൂഹം : എ.സുരേഷ് കുമാർ

0
പത്തനംതിട്ട : കഴിഞ്ഞ എൽ.ഡി.എഫ് ഗവൺമെന്റ് വെട്ടിക്കുറച്ച പദ്ധതി വിഹിതവും ഭവന...

ചെകുത്താൻ എന്ന് അറിയപ്പെടുന്ന യൂട്യൂബർ അജു അലക്സിനെ മർദ്ദിച്ചതായി പരാതി

0
കൊച്ചി: ചെകുത്താൻ എന്ന് അറിയപ്പെടുന്ന യൂട്യൂബർ അജു അലക്സിനെ മർദ്ദിച്ചതായി പരാതി....

എൽഡിഎഫ് സർക്കാർ കൊണ്ട് വന്ന പദ്ധതികൾ മിഷൻ സമുദ്രയുടെ ഭാഗമാക്കി മുഖ്യമന്ത്രി ക്രെഡിറ്റ് തട്ടാൻ...

0
കൊച്ചി: എൽഡിഎഫ് സർക്കാർ കൊണ്ട് വന്ന പദ്ധതികൾ മിഷൻ സമുദ്രയുടെ ഭാഗമാക്കി...

ആശുപത്രികളിൽ കമ്മ്യൂണിറ്റി കിച്ചണുകൾ നടപ്പാക്കുമെന്ന ആരോഗ്യ മന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിച്ച് വി കെ സനോജ്

0
ആലപ്പുഴ: ആശുപത്രികളിൽ കമ്മ്യൂണിറ്റി കിച്ചണുകൾ നടപ്പാക്കുമെന്ന ആരോഗ്യ മന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിച്ച്...