മുന്‍ ഹരിത നേതാക്കളെ ലീഗില്‍ നിന്ന് പുറത്താക്കാന്‍ നടപടി തുടങ്ങി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മുന്‍ ഹരിത നേതാക്കളായ ഫാത്തിമ തഹ് ലിയ, മുഫീദ തെസ്‌നി, നജ്മ തബ്ഷീറ എന്നിവരെ ലീഗില്‍ നിന്ന് പുറത്താക്കാന്‍ നേത്യത്വത്തില്‍ ആലോചന. എംഎസ്‌എഫ് പ്രസിഡന്റ് പി.കെ നവാസിനെതിരായ കോടതി നടപടികളുമായി മുന്‍ ഹരിത നേതാക്കള്‍ മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് ലീഗ് നേതൃത്വം ഇവരെ പുറത്താക്കാനുള്ള ആലോചന നടത്തുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മൂന്ന് പേരും എതിര്‍ പാളയത്തിലേക്ക് പോകുമെന്ന വിലയിരുത്തലും ഒരു വിഭാഗം ലീഗ് നേതാക്കള്‍ക്കുണ്ട്. നേത്യത്വത്തില്‍ നിന്ന് പുറത്താക്കിയതിന് ശേഷം മുമ്പ് ഒരിക്കലുമില്ലാത്ത തരത്തില്‍ മുന്‍ഹരിത നേതാക്കള്‍ക്ക് പാര്‍ട്ടി വേദികള്‍ ലഭിക്കുന്നതില്‍ ചില ലീഗ് നേതാക്കള്‍ അസ്വസ്ഥരാണ്.

ലീഗില്‍ ഉറച്ച്‌ നിന്നതിന് ശേഷം, വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഫാത്തിമയും, മുഫീദയും, നജ്മയും എല്‍ഡിഎഫിനൊപ്പം ചേരുമെന്ന വിലയിരുത്തല്‍ സാദിഖലി തങ്ങളും പിഎംഎ സലാമും അടക്കമുള്ള നേതാക്കള്‍ക്കുണ്ട്. ഇപ്പോഴേ പുറത്താക്കിയാല്‍ ആ സമയത്ത് പാര്‍ട്ടി പ്രതിസന്ധിയിലാകില്ലെന്ന നിലപാടിലാണ് ഇവര്‍. പി.കെ നവാസിനെതിരായ കോടതി നടപടികള്‍ അടുത്ത മാസം തുടങ്ങാനിരിക്കേ ആ കാരണം പറഞ്ഞ് പുറത്താക്കാമെന്നാണ് നിലവിലെ ആലോചന. ഏറ്റവും അവസാനം നടന്ന ലീഗ് സംസ്ഥാന ഭാരവാഹികളുടെ യോഗത്തില്‍ വിഷയം ചര്‍ച്ചയായിരുന്നു. എംഎസ്‌എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂരടക്കമുള്ളവര്‍ക്കെതിരെ നടപടിയെടുത്തതിനെത്തുടര്‍ന്നുള്ള ചര്‍ച്ചകള്‍ അവസാനിച്ച ശേഷം മുന്‍ ഹരിത നേതാക്കളെ പുറത്താക്കാനാണ് തീരുമാനം. ഒരു വിഭാഗം സംസ്ഥാന നേതാക്കള്‍ക്ക് എതിര്‍പ്പുണ്ടങ്കിലും നിലവിലെ സാഹചര്യത്തില്‍ അത് ഉയര്‍ത്താന്‍ സാധ്യത കുറവാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...