മന്ത്രി ജി.ആര്‍ അനിലിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോവിഡ് ബാധിതനായി വീട്ടില്‍ കഴിഞ്ഞിരുന്ന മന്ത്രി ജി.ആര്‍ അനിലിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രമേഹത്തിന്റെ അളവ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഇന്നലെ രാവിലെ 10 മണിയോടെ ആശുപത്രിയില്‍ എത്തിയത്. ആരോഗ്യനില തൃപ്തികരമാണ്. ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ച മന്ത്രിയെ ആരോഗ്യവകുപ്പില്‍ നിന്ന് ആരും തിരിഞ്ഞുനോക്കിയില്ലെന്ന് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നാലെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉള്‍പ്പെടെയുള്ളവര്‍ ഔദ്യോഗിക വസതിയില്‍ എത്തിയെങ്കിലും വിശ്രമത്തിലായിരുന്ന മന്ത്രിയെ കാണാന്‍ കഴിയാതെ മടങ്ങി.

തുടര്‍ന്ന് മന്ത്രി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരെ ബന്ധപ്പെട്ട് ആശുപത്രിയിലേക്ക് പോയതെന്നാണ് വിവരം. മന്ത്രിമാരും വി.ഐ.പികളുമൊക്കെ രോഗബാധിതരായാല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിയോഗിക്കുന്ന സംഘം അവരെ പരിശോധിച്ച്‌ ആരോഗ്യനില ഉറപ്പാക്കണമെന്നിരിക്കെ അനിലിന്റെ ആരോഗ്യനില പരിശോധിക്കാന്‍ ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കാത്തതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേളകത്ത് ജനവാസ കേന്ദ്രത്തിലിറങ്ങിയ പുലി കൂട്ടിലായി

0
കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ കേളകം പഞ്ചായത്തിലെ എട്ടാം...

പിണറായിയുടെ ബെക്കാർഡി ആരോപണത്തിനെതിരെ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും

0
തിരുവനന്തപുരം: സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച അഴിമതി ആരോപണം രേഖകളിൽ നിന്ന് നീക്കണമെന്ന്...

കുട്ടനാട് ലോക പൈതൃക പട്ടികയിലേക്ക് ; യുനെസ്കോയ്ക്ക് ശുപാർശ നൽകാൻ കേന്ദ്ര സർക്കാർ

0
ആലപ്പുഴ: കുട്ടനാടിന്റെ സമാനതകളില്ലാത്ത കാർഷിക-സാംസ്കാരിക പൈതൃകം ഇനി ആഗോള ശ്രദ്ധയിലേക്ക്. കുട്ടനാടിനെ...

സർക്കാരിനെതിരെ ഗുരുതര അഴിമതി ആരോപണമുയർത്തി പ്രതിപക്ഷ നേതാവ് ; മദ്യത്തിന്‍റെ നികുതിയിളവിൽ സഭയിൽ ബഹളം

0
തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവെന്ന മുഖ്യമന്ത്രി വി...