മുന്‍ സൈനികന്റെ ഭാര്യ തീകൊളുത്തി മരിച്ച സംഭവം പിതാവിന്റെ മര്‍ദ്ദനം മൂലമെന്ന് മകള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നേമത്ത് വീട്ടമ്മ ആത്മഹത്യ ചെയ്തത് ഗാര്‍ഹിക പീഡനം മൂലമാണെന്ന് പരാതി. മുന്‍ സൈനികന്‍ എസ്.ബിജുവിന്റെ ഭാര്യ ദിവ്യയാണ് തീകൊളുത്തി മരിച്ചത്. അമ്മയെ അച്ഛന്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന് ദൃക്‌സാക്ഷിയായ മകള്‍ പറഞ്ഞു. അമ്മ മണ്ണെണ്ണ ഒഴിച്ച്‌ ആത്മഹത്യാ ഭീഷണി മുഴക്കിയിട്ടും മര്‍ദനം നിര്‍ത്തിയില്ലെന്നും പെണ്‍കുട്ടി കൂട്ടിച്ചേര്‍ത്തു. ഭര്‍ത്താവ് തന്നെ ക്രൂരമായി പീഡിപ്പിക്കുകയാണെന്ന് കാണിച്ച്‌ ദിവ്യ അയച്ച സന്ദേശം കുടുംബം പുറത്തുവിട്ടു. ഭര്‍തൃമാതാവ് നടത്തുന്ന അതിക്രമം ഭര്‍ത്താവ് പിന്തുണയ്ക്കുകയാണെന്നും, എന്തെങ്കിലും സംഭവിച്ചാല്‍ ഭര്‍ത്താവാണ് ഉത്തരവാദി എന്നുമാണ് സന്ദേശത്തിലുള്ളത്. ബിജുവിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. കഴിഞ്ഞ ഞായറാഴ്ചയാണ് ദിവ്യയ്ക്ക് പൊള്ളലേറ്റത്. വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂന്നാം പ്രസവത്തിനും ഒരു വർഷം ശമ്പളത്തോടു കൂടിയ അവധി ; ഉത്തരവുമായി വിജയ് സർക്കാർ

0
ചെന്നൈ : തമിഴ്‌നാട്ടിലെ സർക്കാർ ജീവനക്കാരായ സ്ത്രീകളുടെ ക്ഷേമത്തിനുതകുന്ന സുപ്രധാന പ്രഖ്യാപനവുമായി...

‘ഇഡി റെയ്ഡിൽ ഭയപ്പെട്ട് ഓടില്ല ; രാഷ്ട്രീയപരമായും നിയമപരമായും നേരിടും’ : മുഹമ്മദ് റിയാസ്

0
കോഴിക്കോട് : ഇഡി റെയ്ഡിൽ നിയമവിരുദ്ധമായി ഒന്നും ലഭിച്ചില്ലെന്ന് പിഎ മുഹമ്മദ്...

വട്ടിയൂർക്കാവ് മണ്ഡലത്തിലെ പകർച്ചവ്യാധി പ്രതിരോധത്തിന് പ്രത്യേക സ്ക്വാഡ് : മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിൽ ഡെങ്കിപ്പനി, ചിക്കൻഗുനിയ തുടങ്ങിയ പകർച്ചവ്യാധികൾക്കെതിരായ പ്രതിരോധം...

മാസപ്പടി കേസ്‌ ; റെയ്ഡിൽ മുമ്പും ഒന്നും കിട്ടിയിട്ടില്ല ; വീണയ്ക്ക് ബിസിനസ് ചെയ്യാൻ...

0
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ ടി യുമായി...