പത്തനംതിട്ട : മുന്‍ കല്ലൂപ്പാറ എംഎല്‍എ സി.എ മാത്യു (88) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 1987 ല്‍ കല്ലൂപ്പാറ മണ്ഡലത്തില്‍നിന്ന് കോണ്‍ഗ്രസ് (എസ്) സ്ഥാനാര്‍ഥിയായി മത്സരിച്ചാണ് എംഎല്‍എയായത്. 22 വര്‍ഷം കൊറ്റനാട് പഞ്ചായത്ത് അംഗമായിരുന്നു.
1980, 82 തെരഞ്ഞെടുപ്പുകളില്‍ കല്ലൂപ്പാറയിലും 1991 ല്‍ ആറന്മുളയിലും മത്സരിച്ചു. കോണ്‍ഗ്രസ് (എസ്) ജില്ലാ പ്രസിഡന്റ് , കൊറ്റനാട് പഞ്ചായത്ത് അംഗം തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു. വലിയകുന്നം സെന്റ് മേരീസ് സ്കൂള്‍ റിട്ടയേര്‍ഡ് അധ്യാപകനായ സി.എ മാത്യു കൊറ്റനാട് കുമ്പളന്താനം ചെറുകര കുടുംബാംഗമാണ്.