Sunday, April 20, 2025 1:20 pm

മുൻ പ്രിൻസിപ്പൽ അന്വേഷണ ഉദ്യോഗസ്ഥരെ കബളിപ്പിച്ചു ; സി.ബി.ഐ

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത: ആർ.ജി കാർ ആശുപത്രി മുൻ പ്രിൻസിപ്പൽ ഡോ. സന്ദീപ് ഘോഷിന്റെ പോളിഗ്രാഫ് പരിശോധന റിപ്പോർട്ട് പുറത്ത്‍വിട്ട് സി.ബി.ഐ. ഗുരുതരമായ നിരവധി ആരോപണങ്ങളാണ് റിപ്പോർട്ടിൽ പറയുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ ബോധപൂർവം കബളിപ്പിക്കാൻ സന്ദീപ് ഘോഷ് ശ്രമിച്ചതായി സി.ബി.ഐയുടെ റിപ്പോർട്ടിൽ വ്യക്തമാകുന്നു. കേസിൽ എഫ്.ഐ.ആർ രെജിസ്റ്റർ ചെയ്യാൻ സന്ദീപ് ഘോഷ് ഉദ്ദേശിച്ചിരുന്നില്ലെന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ബലാത്സംഗ-കൊലപാതക കേസിൽ എഫ്.ഐ.ആർ ഫയൽ ചെയ്യുന്നതിലെ കാലതാമസത്തിനും തെളിവുകൾ നഷ്‌ടമായതിനും ഘോഷിനെയും മുതിർന്ന പോലീസ് ഉദ്യോഗസ്ഥനായ അഭിജിത് മൊണ്ടലിനെയും സി.ബി.ഐ അറസ്റ്റ് ചെയ്ത്

രണ്ട് ദിവസത്തിന് ശേഷമാണ് അറിയുന്നത്.  അന്വേഷണത്തിനിടെ ഘോഷിനെ ലേയേർഡ് വോയ്‌സ് അനലിസ്റ്റിനും പോളിഗ്രാഫ് ടെസ്റ്റിനും വിധേയനാക്കിയതായും സി.ബി.ഐയുടെ റിപ്പോർട്ടിൽ പറയുന്നു. അഭിഭാഷകനുമായി കൂടിയാലോചിച്ചിട്ടും എഫ്.ഐ.ആർ രെജിസ്റ്റർ ചെയ്യാൻ സന്ദീപ് ഘോഷ് ഉദ്ദേശിച്ചിരുന്നില്ലെന്നും അതിൽ പറയുന്നു. ഒടുവിൽ ആർ.ജി കാർ ആശുപത്രി വൈസ് പ്രിൻസിപ്പൽ പരാതി നൽകിയെങ്കിലും അതും ആത്മഹത്യയായി ചിത്രീകരിച്ചു.ട്രെയിനി ഡോക്ടറുടെ മൃതദേഹം സെമിനാർ ഹാളിനുള്ളിൽ കണ്ടെത്തിയ ഓഗസ്റ്റ് ഒമ്പതിന് രാവിലെ 10.03 മുതൽ പ്രിൻസിപ്പൽ അഭിജിത്ത് മൊണ്ടലുമായി ബന്ധപ്പെട്ടിരുന്നതായി സി.ബി.ഐ റിപ്പോർട്ടിലുണ്ട്.

രാവിലെ 9.58 ന് കണ്ടെത്തിയ മൃതദേഹത്തെക്കുറിച്ചുള്ള വിവരം അദ്ദേഹത്തെ അറിയിച്ചെങ്കിലും സന്ദീപ് ഘോഷ് ആശുപത്രിയിൽ പോയില്ല. കൊൽക്കത്ത ബലാത്സംഗ-കൊലപാതകവുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ കൽക്കട്ട ഹൈക്കോടതി കഴിഞ്ഞ മാസം സി.ബി.ഐക്ക് മൂന്നാഴ്ചത്തെ സമയപരിധി നൽകിയിരുന്നു. ആശുപത്രിയിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ ഘോഷിനെ നേരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്യുകയും പോളിഗ്രാഫ് പരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോൺഗ്രസ് ആരെ സ്ഥാനാ‍ർത്ഥിയായി പ്രഖ്യാപിച്ചാലും വിജയിപ്പിക്കും ; ആര്യാടൻ ഷൗക്കത്ത്

0
മലപ്പുറം : പാർട്ടി എന്ത് തീരുമാനം എടുത്താലും അംഗീകരിക്കുമെന്ന് ആര്യാടൻ...

ബിജെപി നേതാക്കൾ ക്രിസ്ത്യൻ ഭവനങ്ങൾ സന്ദർശിക്കുന്നത് പൊളിറ്റിക്കൽ പ്രോഗ്രാം ആയി മാറ്റേണ്ടതില്ല : എം...

0
തിരുവനന്തപുരം : ബിജെപി നേതാക്കൾ ഇന്നും ക്രിസ്ത്യൻ ഭവനങ്ങൾ സന്ദർശിക്കുന്നുണ്ട്, അതൊരു...

കൊല്ലം ലഹരിക്കടത്ത് കേസ് ; പ്രതി നിരവധി പേരുടെ ബാങ്ക് അക്കൗണ്ടുകളും മൊബൈൽ നമ്പരും...

0
കൊല്ലം : കൊല്ലം ലഹരിക്കടത്ത് കേസ് പിടിയിലായ ബെം​ഗളൂരു...

ചോറ്റാനിക്കരയിൽ നിന്ന് കാണാതായ യുവാവിനെ കണ്ടെത്തി

0
കൊച്ചി : ചോറ്റാനിക്കരയിൽ നിന്ന് കാണാതായ തമിഴ്നാട് കാരെക്കുടി സ്വദേശിയെ കണ്ടെത്തി....