ഇ-കൊമേഴ്‌സ് പ്ലാറ്റ് ഫോമായ ആമസോണ്‍ സെപ്റ്റംബര്‍ 20 മുതല്‍ ‘ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍’ നടത്തും

For full experience, Download our mobile application:
Get it on Google Play

ദില്ലി: ഇ-കൊമേഴ്‌സ് പ്ലാറ്റ് ഫോമായ ആമസോണ്‍ സെപ്റ്റംബര്‍ 20 മുതല്‍ ‘ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍’ നടത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ വില്‍പനമേളയില്‍ ഏതൊക്കെ സ്മാര്‍ട്ട്ഫോണുകള്‍ വിലക്കുറവില്‍ ലഭ്യമാകും എന്ന വിവരവും ആമസോണ്‍ പുറത്തുവിട്ടിട്ടുണ്ട്. വണ്‍പ്ലസ് 11ആര്‍, വണ്‍പ്ലസ് 12, വണ്‍പ്ലസ് 12ആര്‍, വണ്‍പ്ലസ് നോര്‍ഡ് സിഇ 4 ലൈറ്റ്, വണ്‍പ്ലസ് നോര്‍ഡ് സിഇ4 തുടങ്ങിയ മോഡലുകള്‍ ഡിസ്‌കൗണ്ടില്‍ ലഭ്യമായിരിക്കും എന്നാണ് ആമസോണ്‍ ടീസര്‍ പേജ് സൂചിപ്പിക്കുന്നത്. റിയല്‍മിയുടെ റിയല്‍ നാര്‍സോ 70 പ്രോ, റിയല്‍മി ജിടി 6ടി എന്നീ മോഡലുകളും ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയിലില്‍ വിലക്കുറവില്‍ പ്രതീക്ഷിക്കാം. ഇതിന് പുറമെയാണ് ഐഫോണ്‍ 13നെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്.

ആപ്പിള്‍ കമ്പനി ഐഫോണ്‍ 16 സിരീസ് പുറത്തിറക്കിയതോടെ നിര്‍ത്തലാക്കിയ മോഡലുകളിലൊന്നാണ് സ്റ്റാന്‍ഡേര്‍ഡ് ഐഫോണ്‍ 13. എന്നാല്‍ സ്റ്റോക്ക് തീരും വരെ ഈ ഫോണ്‍ ആപ്പിളിന്‍റെ റീടെയ്‌ലര്‍മാരില്‍ നിന്നും ആമസോണ്‍ പോലുള്ള ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ നിന്നും വാങ്ങാനാകുമെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. 2021ല്‍ ആപ്പിള്‍ പുറത്തിറക്കിയ ഐഫോണ്‍ 13 മികച്ച പെര്‍ഫോമന്‍സും സ്ലീക്ക് ഡിസൈനും കട്ടിംഗ്-എഡ്‌ജ് ഫീച്ചറുകളും കൊണ്ട് ശ്രദ്ധേയമായ സ്‌മാര്‍ട്ട്ഫോണ്‍ മോഡലാണ്. 6.1 ഇഞ്ച് സൂപ്പര്‍ റെറ്റിന എക്‌സ്‌ഡിആര്‍ ഒഎല്‍ഇഡി ഡിസ്പെയാണ് ഇതിന് വരുന്നത്. ആപ്പിളിന്‍റെ എ15 ബയോനിക് ചിപ്പാണ് ഐഫോണ്‍ 13ന്‍റെ തലച്ചോര്‍ എന്ന് പറയുന്നത്. ഐഒഎസ് 14 ആണ് ഒഎസ്. 12 എംപി പ്രൈമറിയും അള്‍ട്രാ വൈഡ് ലെന്‍സും ഉള്‍പ്പെടുന്ന ഈ ഫോണ്‍ 38,999 രൂപയ്ക്ക് ലഭ്യമാവുക കുറഞ്ഞ സമയത്തേക്ക് മാത്രമായിരിക്കും. സെല്‍ഫിക്കായുള്ള ഫ്രണ്ട് ക്യാമറയും (ട്രൂഡെപ്‌ത്) 12 എംപിയുടേതാണ്.  ഐഫോണ്‍ 13ന്‍റെ 128 ജിബി മിഡ്‌നൈറ്റ് വേരിയന്‍റ് ഇപ്പോഴും ആമസോണില്‍ ലഭ്യമാണ്. 59,600 രൂപ വിലയുള്ള ഈ മോഡല്‍ 16 ശതമാനം കിഴിവോടെ 49,900 രൂപയ്ക്ക് ലഭ്യമാകും എന്നാണ് ആമസോണിലെ വിവരങ്ങള്‍ വ്യക്തമാക്കുന്നത്. ഇതിന് പുറമെ നോ കോസ്റ്റ് ഇഎംഐയും 1,000 രൂപയുടെ ബാങ്ക് ഓഫറുമുണ്ട്. ടൈംനൗ റിപ്പോര്‍ട്ട് സത്യമെങ്കില്‍ ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയിലില്‍ ഐഫോണ്‍ 13ന് ഒറ്റയടിക്ക് 10,000 രൂപയാണ് ഈ വിലയില്‍ നിന്ന് കുറയുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സർക്കാരിന് ആശ്വാസം ; പ്രിയദർശിനി പദ്ധതിക്കെതിരായ സ്വകാര്യ ബസ് ഉടമകളുടെ പരാതി തള്ളി

0
ന്യൂഡൽഹി : കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഒരുക്കുന്ന സംസ്ഥാന സർക്കാരിന്റെ...

കുട്ടികളെ പൂട്ടിയിട്ട് വീടിന് തീകൊളുത്തി മരിക്കാൻ യുവാവിന്റെ ശ്രമം ; വിദഗ്ധമായി തടഞ്ഞ് പോലീസും...

0
കട്ടാങ്ങൽ: രണ്ടു കുട്ടികളെ വീടിനകത്ത് പൂട്ടിയിട്ട് ദേഹത്ത് തീ കൊളുത്തി മരിക്കാനുള്ള...

മാസപ്പടി കേസ് : പിണറായിക്കെതിരായ ഇഡി കത്തിൽ അമ്പരപ്പിക്കുന്ന വിവരങ്ങളുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ

0
തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയനെതിരെ കേസ് എടുക്കണം എന്ന് ശുപാർശ...

സഹോദരി പ്രണയിച്ചു വിവാഹംകഴിച്ചയാളെ കൊല്ലാൻ ശ്രമിച്ചു ; പ്രതികൾക്ക് 7 വർഷം തടവ്

0
കണ്ണൂർ: സഹോദരി പ്രണയിച്ച് വിവാഹംകഴിച്ച യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ യുവതിയുടെ...