കുസാറ്റ് ദുരന്തത്തിന് ഉത്തരവാദി മുൻ പ്രിൻസിപ്പൽ ; കോടതിയിൽ ആവർത്തിച്ച് സർക്കാർ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കുസാറ്റ് ദുരന്തത്തിന് ഉത്തരവാദി മുൻ പ്രിൻസിപ്പലാണെന്ന് ആവർത്തിച്ച് സർക്കാർ. കുട്ടികളെ പൂർണമായും ഉത്തരവാദിത്തം ഏൽപ്പിച്ചതാണ് ദുരന്തത്തിന് കാരണമെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി. സംവിധാനങ്ങളുടെ പരാജയമാണ് സംഭവിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. മുൻ പ്രിൻസിപ്പൽ മാത്രമല്ല രജിസ്ട്രാറും വൈസ് ചാൻസലറും ഉത്തരവാദിയാണെന്ന് കെ.എസ്.യുവും ആരോപിച്ചു. പോലീസ് സംരക്ഷണം വേണമെന്ന് മുൻ പ്രിൻസിപ്പൽ കത്തിലൂടെ ആവശ്യപ്പെട്ടിരുന്നുവെന്ന് കെ.എസ് യു പറഞ്ഞു. പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് മുൻ പ്രിൻസിപ്പൽ നൽകിയ കത്തിൽ രജിസ്ട്രാർ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കാനും കോടതി നിർദേശിച്ചു.

ഇത് സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ സർവകലാശാലയ്ക്ക് കോടതി നിർദേശം നൽകി. ഓഡിറ്റോറിയത്തില്‍ ഉള്‍ക്കൊള്ളാനാകുന്നതിലും കൂടുതല്‍ ആളുകളെ പ്രവേശിപ്പിച്ചതാണ് കുസാറ്റ് ദുരന്തത്തിന് കാരണമെന്നാണ് ഹൈക്കോടതിയില്‍ നേരത്തെ പോലീസ് വിശദീകരിച്ചിരുന്നത്. 1000 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഓഡിറ്റോറിയത്തില്‍ 4000 പേരാണ് എത്തിയത്. സംഗീത പരിപാടിയില്‍ പങ്കെടുക്കാന്‍ ക്യാംപസിന് പുറത്ത് നിന്നും ആളുകളെത്തിയതും ബുദ്ധിമുട്ടായി. പങ്കെടുക്കുന്ന ആളുകളുടെ എണ്ണം മുന്‍കൂട്ടി കാണാന്‍ സംഘാടകര്‍ക്ക് സാധിച്ചില്ലെന്നും കോടതിയില്‍ പോലീസ് വ്യക്തമാക്കിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...

അട്ടപ്പാടി ഇരട്ടക്കൊലപാതകം : യുവതിയെ കൊന്നത് തലയ്ക്ക് വെട്ടി, കുഞ്ഞിനെ കഴുത്ത് ഞെരിച്ച് ;...

0
അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. 30 വയസ്സുള്ള...

യാത്രക്കാർക്ക് ആശ്വാസം ; മംഗളൂരു–ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി; നവംബർ 26 വരെ...

0
ബെം​ഗളൂരു: മംഗളൂരു സെൻട്രൽ - ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി...