മു​ന്‍ സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ ഹ​രീ​ഷ് സാ​ൽ​വെ വീ​ണ്ടും വി​വാ​ഹി​ത​നാ​വു​ന്നു ; വ​ധു ല​ണ്ട​നി​ലെ ചി​ത്ര​കാ​രി

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​നും ഇ​ന്ത്യ​യു​ടെ സോ​ളി​സി​റ്റ​ർ ജ​ന​റ​ലു​മാ​യി​രു​ന്ന ഹ​രീ​ഷ് സാ​ൽ​വെ വീ​ണ്ടും വി​വാ​ഹി​ത​നാ​വു​ന്നു. ല​ണ്ട​ൻ സ്വ​ദേ​ശി​യും ചി​ത്ര​കാ​രി​യു​മാ​യ ക​രോ​ലി​ൻ ബ്രോ​സാ​ർ​ഡാ​ണ് അ​റു​പ​ത്ത​ഞ്ചു​കാ​ര​നാ​യ സാ​ൽ​വെ​യു​ടെ പ്ര​തി​ശ്രു​ത വ​ധു. അ​ടു​ത്ത​യാ​ഴ്ച​യാ​ണ് വി​വാ​ഹം.

ഈ ​വ​ർ​ഷം ജൂ​ണി​ലാ​ണ് ഭാ​ര്യ മീ​നാ​ക്ഷി​യു​മാ​യു​ള്ള ബ​ന്ധം ഹ​രീ​ഷ് സാ​ൽ​വെ പി​രി​ഞ്ഞ​ത്. 38 വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹം. നോ​ർ​ത്ത് ല​ണ്ട​നി​ലാ​ണ് ഹ​രീ​ഷ് സാ​ൽ​വെ ഇ​പ്പോ​ൾ താ​മ​സി​ക്കു​ന്ന​ത്. ഒ​രു ക​ലാപ​രി​പാ​ടി​യി​ൽ വെ​ച്ചാ​ണ് ബ്രോ​സാ​ർ​ഡി​നെ ആ​ദ്യ​മാ​യി സാ​ൽ​വെ ക​ണ്ടു​മു​ട്ടു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി ഇ​രു​വ​രും പ​രി​ച​യ​ത്തി​ലാ​യി​രു​ന്നു.

ഇം​ഗ്ല​ണ്ടി​ലെ​യും വെ​യ്ൽ​സി​ലെ​യും ക്വീ​ൻ​സ് കൗ​ണ്‍​സി​ൽ ആ​കു​ന്ന​തി​ന് മു​ന്പ് ഇ​ന്ത്യ​യു​ടെ മു​ൻ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ ആ​യി​രു​ന്നു ഹ​രീ​ഷ് സാ​ൽ​വെ. ബ്രോ​സാ​ർ​ഡി​ന് 18-കാ​രി​യാ​യ മ​ക​ളു​ണ്ട്. സാ​ൽ​വെ​യ്ക്ക് ര​ണ്ടു പെ​ണ്‍​മ​ക്ക​ളാ​ണ് സാ​ക്ഷി​യും സാ​നി​യ​യും. കു​ൽ​ഭൂ​ഷ​ൻ ജാ​ദ​വ് കേ​സി​ൽ ഇ​ന്ത്യ​യ്ക്കാ​യി രാ​ജ്യാ​ന്ത​ര നീ​തി​ന്യാ​യ കോ​ട​തി​യി​ൽ സാ​ൽ​വെ​യാ​ണ് ഹാ​ജ​രാ​യി​രു​ന്ന​ത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നെൻമാറ ഇരട്ടക്കൊലക്കേസിൽ ശിക്ഷാവിധി ഇന്ന്

0
പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമരയ്ക്കുള്ള...

അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള വാർത്തകളും വീഡിയോകളും പങ്കുവെക്കരുതെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന നിർദേശം

0
ജിദ്ദ: അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള വാർത്തകളും വീഡിയോകളും പങ്കുവെക്കരുതെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ...

ഓപ്പറേഷൻ തൂഫാൻ : ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് യുമായി...

0
തിരുവനന്തപുരം : ലഹരി മാഫിയയുടെ വേരറുക്കാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് ആരംഭിച്ച...

കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊലപ്പെടുത്തി ; ഭാര്യയും കാമുകനും അറസ്റ്റിൽ

0
നവി മുംബൈ: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി...