15 മാസത്തെ സ്പീക്കറെന്ന പ്രവര്‍ത്തനം വ്യക്തിപരമായി നല്ല അനുഭവമായിരുന്നുവെന്ന് എം. ബി രാജേഷ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം:15 മാസത്തെ സ്പീക്കറെന്ന പ്രവര്‍ത്തനം വ്യക്തിപരമായി നല്ല അനുഭവമായിരുന്നുവെന്ന് എം.ബി രാജേഷ് . സ്പീക്കര്‍ എന്ന നിലയില്‍ പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ക‍ഴിഞ്ഞു. കേരളാ നിയമസഭ മറ്റെല്ലാ സഭകള്‍ക്കും മാതൃകയാണെന്നും എം. ബി രാജേഷ് പറഞ്ഞു .

ഇന്ന് രാവിലെ തലസ്ഥാനത്ത് തിരിച്ചെത്തിയ എം.ബി രാജേഷ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാ‍ഴ്ച നടത്തിയിരുന്നു. പിന്നീട് ഡെപ്യൂട്ടി സ്പീക്കര്‍ക്ക് എം ബി രാജേഷ് രാജി സമര്‍പ്പിച്ചു. തിങ്കളാ‍ഴ്ച ഗവര്‍ണര്‍ എത്തിയ ശേഷം മന്ത്രിയായി ചൊവ്വാഴ്ച രാവിലെ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന.

സിപിഐഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റെടുത്തതിന് പിന്നാലെ എം വി ഗോവിന്ദന്‍ മാസ്റ്റര്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചതിനെ തുടര്‍ന്നാണ് എം ബി രാജേഷ് മന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. വകുപ്പുകള്‍ സംബന്ധിച്ച്‌ തീരുമാനമായിട്ടില്ലെന്ന് എം ബി രാജേഷ് പറഞ്ഞു. സ്പീക്കറായി എ എന്‍ ഷംസീറിനെ ചുമതലയേല്‍ക്കുന്നത് ഓണാവധിക്ക് ശേഷമാകും ഉണ്ടാകുക. സ്പീക്കര്‍ തെരഞ്ഞെടുപ്പിനായി ഒരു ദിവസത്തെ പ്രത്യേക സഭ സമ്മേളനം ചേരുന്നതും സര്‍ക്കാര്‍ പരിഗണനയിലുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....