Monday, May 13, 2024 8:29 am

പരീക്ഷ നടത്തിപ്പിലെ വീഴ്ച ; പരീക്ഷ കണ്‍ട്രോളര്‍ ഡോ.പി.ജെ വിന്‍സെന്റ് ചൊവ്വാഴ്ച സ്ഥാനമൊഴിയും

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : കണ്ണൂര്‍ സര്‍വകലാശാലയില്‍ പരീക്ഷ നടത്തിപ്പിലെ വീഴ്ചയില്‍ വിമര്‍ശനം നേരിട്ടതിനെ തുടര്‍ന്ന് പരീക്ഷ കണ്‍ട്രോളര്‍ ഡോ.പി.ജെ വിന്‍സെന്റ് ചൊവ്വാഴ്ച സ്ഥാനമൊഴിയും. ഡെപ്യൂട്ടേഷന്‍ റദ്ദാക്കണമെന്ന ആവശ്യം വൈസ് ചാന്‍സലര്‍ അംഗീകരിച്ചതോടെയാണ് സ്ഥാനമൊഴിയുന്നത്. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിലെ ചരിത്രവിഭാഗം അസോസിയറ്റ് പ്രഫസര്‍ ജോലിയില്‍ ബുധനാഴ്ച തിരികെ പ്രവേശിക്കും. പരീക്ഷ കണ്‍ട്രോളര്‍ക്ക് യൂനിവേഴ്സിറ്റി നല്‍കുന്ന യാത്രയയപ്പ് ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് നടക്കും. പുതിയ പരീക്ഷ കണ്‍ട്രോളര്‍ വരുന്നതുവരെ വൈസ് ചാന്‍സലറുടെ പ്രൈവറ്റ് സെക്രട്ടറിക്കായിരിക്കും പകരം ചുമതലയെന്നാണ് വിവരം.

കഴിഞ്ഞമാസം നടന്ന ബി.എ സൈക്കോളജി മൂന്നാം സെമസ്റ്റര്‍ പരീക്ഷയില്‍, 2020ലെ ചോദ്യപേപ്പറിലെ അതേ ചോദ്യങ്ങള്‍ ആവര്‍ത്തിച്ച സംഭവത്തിലാണ് പരീക്ഷ കണ്‍ട്രോളര്‍ക്ക് സ്ഥാനമൊഴിയേണ്ടിവന്നത്. സംഭവം വിവാദമായതോടെ പരീക്ഷകള്‍ സര്‍വകലാശാല റദ്ദാക്കിയിരുന്നു. തൊട്ടുപിന്നാലെ ബി.എസ് സി ബോട്ടണി പരീക്ഷയുടെ ചോദ്യപേപ്പറിലും 95 ശതമാനം ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു. സര്‍വകലാശാല, ബി.ബി.എ ബിരുദ സിലബസ് കോപ്പിയടിച്ചെന്ന ആരോപണവും ഇതിനൊപ്പം ഉയര്‍ന്നിരുന്നു. ബംഗളൂരു സര്‍വകലാശാലയുടെ ബി.കോം സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്സിന്റെ സ്റ്റോക്ക് ആന്‍ഡ് കമോഡിറ്റി മാര്‍ക്കറ്റ് എന്ന പേപ്പറിന്റെ സിലബസ് കോപ്പിയടിച്ചതായാണ് ആരോപണമുയര്‍ന്നത്. കേരളത്തിനുപുറത്തുള്ള സര്‍വകലാശാലകളുടെ സിലബസുകളും ചോദ്യപേപ്പറുകളും അതേപടി പകര്‍ത്തുന്നതായും ആരോപണമുയര്‍ന്നിരുന്നു.

ഇടതുസഹയാത്രികനായ പി.ജെ വിന്‍സെന്റ് കോഴിക്കോട് ഗവ.ആര്‍ട്സ് കോളജിലെ ചരിത്രവിഭാഗം അധ്യാപകനും പി.ശ്രീരാമകൃഷ്ണന്‍ നിയമസഭ സ്പീക്കറായിരുന്നപ്പോള്‍ പ്രസ് സെക്രട്ടറിയുമായിരുന്നു. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിലെ ചരിത്ര വിഭാഗം അധ്യാപകനായിരിക്കെ 2019 ഒക്ടോബറിലാണ് ഡോ.പി.ജെ വിന്‍സെന്റ് കണ്ണൂര്‍ യൂനിവേഴ്‌സിറ്റി പരീക്ഷ കണ്‍ട്രോളറായി ചുമതലയേറ്റത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇന്നും സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ് ; കൊച്ചിയിൽ നിന്നും കണ്ണൂരിൽ നിന്നുമുള്ള...

0
കൊച്ചി: ജീവനക്കാരുടെ പണിമുടക്കിനെ തുടർന്ന് താറുമാറായ എയർ ഇന്ത്യ എക്സ്പ്രസ് വിമാന...

ഹരിഹരന്‍റെ വീടിന് നേരെ സ്ഫോടകവസ്തു എറിഞ്ഞ സംഭവം: മൂന്ന് പേർക്കെതിരെ കേസ് ; ബോംബ്...

0
കോഴിക്കോട്: ആർഎംപി നേതാവ് കെ എസ് ഹരിഹരന്‍റെ വീടിന് നേരെ സ്ഫോടക...

നിമിഷപ്രിയയുടെ മോചനം ; പ്രാഥമിക ചർച്ചകൾ ഉടൻ തുടങ്ങുമെന്ന് ആക്ഷൻ കൗൺസിൽ

0
കൊച്ചി: യമനിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് തടവിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമം...

യു​പി​യി​ൽ വ​സ്‌​തു​വ്യാ​പാ​രി​യെ അ​ന​ന്ത​ര​വ​നും കൂ​ട്ടാ​ളി​ക​ളും ചേ​ർ​ന്ന് വെ​ടി​വ​ച്ചു കൊലപ്പെടുത്തി

0
ല​ക്നോ: ഉത്തർപ്രദേശിൽ 55 കാ​ര​നാ​യ വ​സ്‌​തു​വ്യാ​പാ​രി​യെ അ​ന​ന്ത​ര​വ​നും കൂ​ട്ടാ​ളി​ക​ളും ചേ​ർ​ന്ന് വെ​ടി​വ​ച്ചു...