‘വിഷയം വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്, ഈ രീതിയിൽ തുടരാനാവില്ല’ ; ചോദ്യപ്പേപ്പർ ചോർച്ചയിൽ സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ആവർത്തിച്ചുണ്ടാകുന്ന തെറ്റുകൾ അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതി. ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേയാണ് ജഡ്ജിമാരായ പി.എസ്. നരസിംഹ, അലോക് അരാദേ എന്നിവരടങ്ങിയ ബെഞ്ചിന്റെ പരാമർശം. ചോദ്യപ്പേപ്പർ ചോർച്ച വിഷയം ഈ രീതിയിൽ തുടരാൻ അനുവദിക്കാനാവില്ലെന്നു പറഞ്ഞ കോടതി വിഷയം വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും നിരന്തരം വിലയിരുത്തുമെന്നും കേന്ദ്രത്തോടു പറഞ്ഞു.

പരീക്ഷ പൂർണമായും ഓൺലൈനിലാക്കുമ്പോൾ എങ്ങനെയാണ് ഡേറ്റയുടെ സംരക്ഷണം ഉറപ്പാക്കുക എന്ന് പറയാനും കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. വിദ്യാർഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ മികച്ച നടപടികളാണ് സ്വീകരിക്കുന്നതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. കേസ് ജൂലൈ 27ന് കോടതി വീണ്ടും പരിഗണിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തിരുരങ്ങാടിയിൽ ചിക്കൻ മന്തി എന്ന് തെറ്റിദ്ധരിപ്പിച്ച് മൃഗക്കൊഴുപ്പ് ചേർത്ത് വിൽപ്പന

0
മലപ്പുറം: തിരുരങ്ങാടിയിലെ വിവിധ ഹോട്ടലുകളില്‍ ചിക്കന്‍ മന്തി എന്ന് തെറ്റിദ്ധരിപ്പിച്ച് മറ്റ്...

കാർഷിക സർവകലാശാലയിലെ കോളജുകളിൽ ഡി.ജെ. പരിപാടികൾ നടത്തരുതെന്ന ഉത്തരവ് കീറിയെറിഞ്ഞ് യൂണിയൻ ചെയർമാൻ

0
തിരുവനന്തപുരം: കാർഷിക സർവകലാശാലയിലെ കോളജുകളിൽ ഡി.ജെ. പരിപാടികൾ നടത്തരുതെന്ന ഉത്തരവ് കൃഷി...

നീറ്റ്-യുജി 2024 ചോദ്യപേപ്പർ ചോർച്ച : ‘സൂത്രധാരനെതിരെ തെളിവുകളില്ല’ ; സിബിഐ ക്ലീൻ ചിറ്റ്

0
ന്യൂഡൽഹി : 2024-ലെ നീറ്റ്-യുജി (NEET-UG) പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട...

വീഡിയോ വഴി പറയാതെ പകൽ പാർലമെന്റിൽ വന്ന് സംസാരിക്കൂ ; മോദിയെ വിമർശിച്ച് ...

0
ന്യൂഡൽഹി : പരീക്ഷ ക്രമക്കേടുകളുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രി പാർലമെന്റിൽ സംസാരിക്കാൻ...