പത്തനംതിട്ട : മേയ് 26 മുതല്‍ 30 വരെ എസ്.എസ്.എല്‍.സി, എച്ച്.എസ്.എസ്, വി.എച്ച്.എസ്.ഇ പരീക്ഷകള്‍ നടക്കുന്ന സാഹചര്യത്തില്‍ പരീക്ഷകള്‍ നടത്തുന്നതിനായി അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ എന്നിവരുടെ സംശയങ്ങളും പരാതികളും പരിഹരിക്കുന്നതിനും പരീക്ഷയുടെ സുഗമമായ നടത്തിപ്പിനും പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ വാര്‍ റൂം രൂപീകരിച്ചു. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും സംശയങ്ങളും പരാതികളും പരിഹരിക്കുന്നതിനായി മേയ് 23 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ രാവിലെ എട്ടു മണി മുതല്‍ രാത്രി 8 വരെ വിളിക്കാം. വിളിക്കേണ്ട നമ്പര്‍ : 94474 07062, 90746 25992, 94976 92881, 0469 2600181
എസ്.എസ്.എല്‍.സി, എച്ച്.എസ്.എസ്, വി.എച്ച്.എസ്.ഇ പരീക്ഷ ; സംശയങ്ങള്‍ക്ക് വാര്‍ റൂമിലേക്ക് വിളിക്കാം..
RECENT NEWS
Advertisment