കോഴിക്കോട് ജില്ലയില്‍ ആരോഗ്യ പ്രവര്‍ത്തകനുള്‍പ്പടെ 5 പേര്‍ക്ക് കോവിഡ്‌

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ചതില്‍ 39 വയസ്സുള്ള വടകര താഴെയങ്ങാടി സ്വദേശി കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകനാണ്. അവിടെ താമസിച്ച്‌ ജോലി ചെയ്യുകയാണ്. ലക്ഷണങ്ങളെതുടര്‍ന്ന് മെയ് 20 ന് സ്രവ സാമ്പിള്‍ പരിശോധനയില്‍ പോസിറ്റീവ് ആയി കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

രോഗം സ്ഥിരീകരിച്ചതില്‍ രണ്ടാമത്തെയാള്‍ 55 വയസ്സുള്ള അരിക്കുളം സ്വദേശിയാണ്. മെയ് 7 ന് രാത്രി അബുദാബിയില്‍ നിന്ന് കരിപ്പൂരിലെത്തി കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. മെയ് 18 ന് സ്രവ സാമ്പിള്‍ പരിശോധനയില്‍ പോസിറ്റീവ് ആയി. ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസില്‍ ചികിത്സയിലാണ്.

മൂന്നാമത്തെയാള്‍ 46 വയസ്സുള്ള തിക്കോടി സ്വദേശി കുവൈറ്റ് കരിപ്പൂര്‍ വിമാനത്തില്‍ മെയ് 13 ന് എത്തി. ജില്ലയിലെ കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. 21 ന് സ്രവ സാമ്പിള്‍ പരിശോധനയില്‍ പോസിറ്റീവ് ആയി. ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസില്‍ ചികിത്സയിലാണ്.

നാലാമത്തെയാള്‍ 42 വയസ്സുള്ള കോഴിക്കോട് കോര്‍പ്പറേഷന്‍ ചാലപ്പുറം സ്വദേശിയാണ്. മെയ് 20 ന് കുവൈറ്റ് കണ്ണൂര്‍ വിമാനത്തില്‍ എത്തുകയും രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും സ്രവ പരിശോധനയില്‍ പോസിറ്റീവ് ആകുകയും ചെയ്തു.

അഞ്ചാമത്തെയാള്‍ 32 വയസ്സുള്ള അഴിയൂര്‍ സ്വദേശിയാണ്. മെയ് 20 ന് കുവൈറ്റ് കണ്ണൂര്‍ വിമാനത്തില്‍ എത്തുകയും രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയും സ്രവ പരിശോധനയില്‍ പോസിറ്റീവ് ആകുകയും ചെയ്തു. എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണ്.

അതേ സമയം പുതുതായി വന്ന 537 പേര്‍ ഉള്‍പ്പെടെ 5735 പേര്‍ നിരീക്ഷണത്തിലുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. ജില്ലയില്‍ ഇതുവരെ 25940 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയാക്കി. ഇന്ന് പുതുതായി വന്ന 33 പേര്‍ ഉള്‍പ്പെടെ 70 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 49 പേര്‍ മെഡിക്കല്‍ കോളജിലും 21 പേര്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ്റായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 10 പേര്‍ മെഡിക്കല്‍ കോളജില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ആയി.

ഇന്ന് 197 സ്രവ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 3408 സ്രവ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 3227 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 3182 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 181 പേരുടെ പരിശോധനാ ഫലംകൂടി ലഭിക്കാനുണ്ട്.

ജില്ലയില്‍ ഇന്ന് വന്ന 97 പേര്‍ ഉള്‍പ്പെടെ ആകെ 889 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 372 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കൊവിഡ് കെയര്‍ സെന്ററിലും 504 പേര്‍ വീടുകളിലും ആണ്. 13 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 113 പേര്‍ ഗര്‍ഭിണികളാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയെന്ന ആരോപണം; ഡോക്ടർക്കെതിരെ സ്ഥലംമാറ്റ നടപടി

0
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടറെ...

കാന്തപുരത്തിന്റെ പ്രസ്താവനയിലെ വിവാദം; മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി നേരിൽ കണ്ട് കാന്തപുരം വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...

പേരാവൂരിൽ വിവാഹ ആഘോഷത്തിനിടയിൽ തർക്കം; അയൽവാസിയുടെ വെട്ടേറ്റു യുവാക്കൾക്ക് ഗുരുതര പരിക്ക്

0
പേരാവൂർ: കണ്ണൂർ പേരാവൂരിന് സമീപം പാമ്പാളിയിൽ കല്യാണ വീട്ടിലുണ്ടായ സംഘർഷത്തിൽ മൂന്ന്...

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു

0
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ്...