Saturday, April 19, 2025 8:54 am

ഹർത്താൽ ദിനത്തിലെ ആരോഗ്യ സർവകലാശാല പരീക്ഷകൾ മാറ്റി

For full experience, Download our mobile application:
Get it on Google Play

തൃശൂർ: ആരോഗ്യ സർവകലാശാല സെപ്റ്റംബർ 27ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ സംയുക്ത കിസാൻ മോർച്ച പ്രഖ്യാപിച്ച ഭാരത് ബന്ദിനോടനുബന്ധിച്ച് 27ന് കേരളത്തിൽ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് മറ്റു പരീക്ഷകളും പ്രമാണ പരിശോധനയും മാറ്റിവെച്ചിട്ടുണ്ട്. സെപ്റ്റംബർ 27ന് നടത്താനിരുന്ന ഫുഡ് ക്രാഫ്റ്റ് കോഴ്‌സ് പരീക്ഷകൾ 30ലേക്ക് മാറ്റിയതായി സാങ്കേതിക പരീക്ഷാ കൺട്രോളർ അറിയിച്ചിരുന്നു. സമയക്രമത്തിൽ മാറ്റമുണ്ടാകില്ല.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് പരീക്ഷാ കൺട്രോളർ നടത്തുന്ന ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമ സെമസ്റ്റർ അഞ്ച്, ആറ് (റിവിഷൻ 2015) പരീക്ഷയിൽ സെപ്റ്റംബർ 27ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും സമയക്രമത്തിൽ മാറ്റമില്ലാതെ ഒക്‌ടോബർ ഏഴിലേക്കും മാറ്റിയിട്ടുണ്ട്. കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിലെ പ്യൂൺ (കാറ്റഗറി നം.01/2019) തസ്തികയുടെ സാധ്യതാ പട്ടികയിൽ ഉൾപ്പെട്ടവർക്ക് 27ന് നിശ്ചയിച്ചിരുന്ന പ്രമാണ പരിശോധന ഒക്‌ടോബർ ഒന്നിലേക്കാണ് മാറ്റിയത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഭൗമ നിരീക്ഷണ ഉപഗ്രഹമായ ‘നിസാർ’ ജൂണിൽ വിക്ഷേപിക്കും

0
ന്യൂഡൽഹി : ഇന്ത്യൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ ഐ.എസ്.ആർ.ഒയും അമേരിക്കയുടെ നാസയും...

ഡൽഹി മുസ്തഫാബാദിൽ കെട്ടിടം തകർന്ന് വീണ് നാല് പേർക്ക് ദാരുണാന്ത്യം

0
ന്യൂഡൽഹി: ഡൽഹി മുസ്തഫാബാദിൽ കെട്ടിടം തകർന്ന് വീണ് നാല് പേർ മരിച്ചു....

പോലീസ് കസ്റ്റഡിയിലെടുത്ത ആളുടെ വീട് കത്തി നശിച്ച നിലയിൽ

0
കോഴിക്കോട് : വെള്ളയിൽ പോലീസ് കസ്റ്റഡിയിലെടുത്ത ആളുടെ വീട് കത്തി നശിച്ച...

ഐഎസ്ആർഒയും നാസയും കൈകോർക്കുന്ന ‘നിസാർ’ വിക്ഷേപണം ജൂണിൽ

0
ന്യൂഡൽഹി: ഇന്ത്യൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ ഐഎസ്ആർഒയും അമേരിക്കയുടെ നാസയും സംയുക്തമായി...