ഇടമണ്‍ : പാറ ഉത്പന്നവുമായി അമിത വേഗതയില്‍ ഇറക്കം ഇറങ്ങി വന്ന ടിപ്പര്‍ ലോറി നിയന്ത്രണം നഷ്ടപ്പെട്ട് തിട്ടയിലിടിച്ച് മറിഞ്ഞു. ഇന്ന് വെളുപ്പിന് അഞ്ചരയോടെ ഇടമണ്‍ സോബാറിലാണ് സംഭവം. അപകടത്തില്‍ ഡ്രൈവര്‍ വെച്ചൂച്ചിറ കൂത്താട്ടുകുളം സ്വദേശി ജിനീഷ് കുമാര്‍ അത്ഭുതകരമായി രക്ഷപെട്ടു. ചെമ്പനോലിയിലെ അടഞ്ഞു കിടക്കുന്ന സ്വകാര്യ ക്രഷറില്‍ നിന്നും പാറമക്കുമായി വന്ന ടിപ്പറാണ് അപകടത്തില്‍ പെട്ടത്. മന്ദമരുതി-വെച്ചൂച്ചിറ റോഡില്‍ ഇടമണ്‍ സോബാര്‍ പള്ളിക്കു സമീപമാണ് അപകടം. നിരവധി അപകടങ്ങളും മരണങ്ങളും നടന്നിട്ടുള്ള ഇവിടെ കുത്തിറക്കവും വലിയ വളവുകളുമാണുള്ളത്. ആനമാടം ഇറക്കത്തില്‍ അമിത വേഗതയില്‍ ലോറി കടന്നു പോകുന്നത് ശ്രദ്ധയില്‍ പെട്ടിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. അപകട സ്ഥലത്തിന് ഇരുന്നൂറ് മീറ്റര്‍ മുകളില്‍ നിന്നും ലോറി പൂര്‍ണ്ണമായും വലതു വശത്തെ തിട്ടയോടു ചേര്‍ന്നാണ് വന്നിരിക്കുന്നത്. റോഡിലെ കലുങ്കിന്‍റെ പാരപ്പറ്റ് ഇടിച്ചു തകര്‍ത്ത ലോറി വലിയപാറയില്‍ തട്ടിയാണ് നിന്നത്. ഇടിയുടെ ആഘാതത്തില്‍ ലോറി പൂര്‍ണ്ണമായും തകര്‍ന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























