106 കുപ്പി മദ്യവുമായി പാലക്കാട്ട് മൂന്ന് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പാലക്കാട്ട് മൂന്ന് പേരെ 106 കുപ്പി മദ്യവുമായി എക്സൈസ് അറസ്റ്റ് ചെയ്തു. വടകര സ്വദേശി രാമദാസ് (61), മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ബാദുഷ (29 ), തിരൂർ പുറത്തൂർ സ്വദേശി സനീഷ് (30) എന്നിവരെയാണ് പിടികൂടിയത്. വിൽപനയ്ക്കായി കൊണ്ടുവന്ന 53 ലിറ്റർ പുതുച്ചേരി മദ്യമാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. മദ്യം കടത്തിക്കൊണ്ടു വന്ന കാറും എക്സൈസുകാർ പിടികൂടിയിട്ടുണ്ട്. മാഹിയിൽ നിന്ന് അട്ടപ്പാടിയിലേക്ക് മദ്യം കടത്തുന്നുവെന്ന് എക്സൈസ് ഇന്റലിജൻസിന് രഹസ്യ വിവരം കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വാഹന പരിശോധന നടത്തിയത്. രാത്രിയോടെ മണ്ണാർക്കാട് ആര്യമ്പാവ് കെടിഡിസിയുടെ സമീപത്തുവെച്ച് ഇവർ വന്ന കാർ കണ്ടെത്തി. എക്സൈസ് വാഹനം കണ്ട് പ്രതികൾ രക്ഷപെടാൻ ശ്രമിച്ചെങ്കിലും പിടികൂടി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബിഹാറിലെ നീറ്റ് പുനഃപരീക്ഷ തട്ടിപ്പിൽ കൂടുതൽ പേർ പിടിയിൽ

0
ദില്ലി: ബിഹാറിലെ നീറ്റ് പുനഃപരീക്ഷ തട്ടിപ്പിൽ കൂടുതൽ പേർ പിടിയിൽ. ആൾമാറാട്ടക്കേസിൽ...

സണ്ണി ജോസഫ് മന്ത്രിയായതോടെ ഓഫീസ് നിശ്ചലം ; കെപിസിസിയിൽ അടിയന്തര അഴിച്ചുപണിക്ക് നീക്കം

0
തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് മന്ത്രിയായതോടെ സംഘടന നിഷ്ക്രിയമെന്ന് റിപ്പോർട്ട്....

മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയണമെന്ന് ഡീന്‍ കുര്യാക്കോസ് എംപി

0
തിരുവനന്തപുരം : മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയണമെന്ന് ഡീന്‍ കുര്യാക്കോസ് എംപി...

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച ; ദില്ലിയിൽ സമരം തുടർന്ന് സിജെപി

0
ദില്ലി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ...