ആവശ്യക്കാർക്ക് ഓർഡർ അനുസരിച്ച് ചാരായം ഉണ്ടാക്കി വിൽപന നടത്തിയിരുന്ന പ്രതി എക്സൈസിന്റെ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

എടത്വാ: ആവശ്യക്കാർക്ക് ഓർഡർ അനുസരിച്ച് ചാരായം ഉണ്ടാക്കി വിൽപന നടത്തിയിരുന്ന പ്രതി എക്സൈസിന്റെ പിടിയിൽ. എടത്വാ വില്ലേജിൽ പുതുക്കരി ഇരുപത്തിൽചിറ വീട്ടിൽ സുധാകരൻ (62) ആണ് കുട്ടനാട് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. പൊതുജനങ്ങളുടെ പരാതിയെ തുടർന്ന് കുട്ടനാട് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ആർ ജയരാജിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടിൽ നടത്തിയ പരിശോധനയിലാണ് ചാരായവും ചാരായം വാറ്റാൻ പാകപ്പെടുത്തിയ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തത്. ചാരായം ലിറ്ററിന് ആയിരം രൂപ പ്രകാരമാണ് വിൽപന നടത്തിയതെന്നും ഉത്സവ കാലമായതിനാൽ ആവശ്യക്കാർ പറഞ്ഞതനുസരിച്ച് വാറ്റിയതാണെന്നും സുധാകരൻ പറഞ്ഞു.

വീട്ടിൽ നിന്നും ആറ് ലിറ്റർ ചാരായവും ചാരായം വാറ്റാൻ പാകപ്പെടുത്തിയ നൂറ്റിപത്ത് ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു. വിവാഹ പാർട്ടികൾക്കും വിശേഷ ദിവസങ്ങളിലും ആവശ്യക്കാർക്ക് ഓർഡർ അനുസരിച്ച് ഇയാൾ ചാരായം വാറ്റി നൽകിവന്നിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടറെ കൂടാതെ അസിസ്റ്റന്റ് എക്സസൈസ് ഇൻസ്പെക്ടർ ഗ്രേഡ് സുഭാഷ് എം എസ്, സിവിൽ എക്സൈസ് ഓഫീസർമാരായ അനിൽകുമാർ പി, സുരേഷ്, ശ്രീരണദിവെ, സിവിൽ എക്സൈസ് ഓഫീസ് ഡ്രൈവർ വിനോദ് കുമാർ തുടങ്ങിയവർ പരിശോധനയിൽ ഉണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...