മലപ്പുറം നിലമ്പൂരിൽ നിയമവിരുദ്ധമായി മദ്യം കടത്തിയ യുവാവ് എക്സൈസിന്റെ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മലപ്പുറം നിലമ്പൂരിൽ നിയമവിരുദ്ധമായി മദ്യം കടത്തിയ യുവാവ് എക്സൈസിന്റെ പിടിയിൽ. ചെട്ടിയാറമ്മലിൽ നടത്തിയ പരിശോധനയിലാണ് മദ്യം പിടിച്ചത്. വെട്ടിക്കാട്ടിൽ തമ്പാനങ്ങാടി സ്വദേശി ശിവപ്രസാദിനെ (43) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. വിൽപ്പനയ്ക്കായി സ്കൂട്ടറിൽ കടത്തിയ 22 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടിച്ചെടുത്തു. മലപ്പുറം എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ ടി. ഷിജുമോന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നിലമ്പൂർ താലൂക്കിലെ ചെട്ടിയാറമ്മലിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ​

വിൽപ്പനയ്ക്കായി സ്കൂട്ടറിൽ കടത്തുകയായിരുന്ന 22.260 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം ഇയാളിൽ നിന്ന് പിടിച്ചെടുത്തു. പ്രതി സഞ്ചരിച്ചിരുന്ന സ്കൂട്ടറും എക്സൈസ് കസ്റ്റഡിയിലെടുത്തു. കാളികാവ് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ശിവപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ​അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പ്രശാന്ത് പി.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് അഫ്സൽ, മുഹമ്മദ് ഹബീബ്, അമിത് കെ. എന്നിവരും പരിശോധനയിൽ പങ്കെടുത്തു. പെരിന്തൽമണ്ണ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...