ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ട് വന്ന കർണ്ണാടക മദ്യവുമായി രണ്ട് പേരെ എക്സൈസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

കാസർഗോഡ്: ആരിക്കാടിയിൽ ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ട് വന്ന 173 ലിറ്ററോളം കർണ്ണാടക മദ്യവുമായി രണ്ട് പേരെ എക്സൈസ് പിടികൂടി. ഗണേഷ് (39), രാജേഷ് (45) എന്നിവരാണ് പിടിയിലായത്. കാസർഗോഡ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ ജെ.ജോസഫും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ അജീഷ് സി, സിവിൽ എക്സൈസ് ഓഫീസർമാരായ മഞ്ജുനാഥൻ വി, മോഹന കുമാർ, രാജേഷ് പി എന്നിവരും കേസ് കണ്ടെടുത്ത എക്സൈസ് സംഘത്തിലുണ്ടായിരുന്നു.

മറ്റൊരു സംഭവത്തിൽ ചാലക്കുടി റെയിൽവേ സ്റ്റേഷന് സമീപത്തു നിന്നും വിൽപനയ്ക്കായി കടത്തിക്കൊണ്ട് വന്ന 1.6 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശിയെ അറസ്റ്റ് ചെയ്തു. ഒഡീഷ കാണ്ഡഗുഡ സ്വദേശിയായ ബസന്ത ഭോയ് എന്നയാളാണ് പിടിയിലായത്. ചാലക്കുടി റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ സി.യു ഹരീഷും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. പാർട്ടിയിൽ എക്സൈസ് ഇൻസ്പെക്ടർ അനീഷ് കുമാർ പുത്തില്ലൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ രാജു കെ.കെ, ശിവൻ എൻ.യു, ഷിജു വർഗ്ഗീസ്, വനിത സിവിൽ എക്സൈസ് ഓഫീസർ കാവ്യ കെ.എസ് എന്നിവരും ഉണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...