Wednesday, April 16, 2025 1:25 pm

വ്യാജമദ്യത്തിനെതിരേ ജാഗ്രത പുലര്‍ത്തണം : വിവരം രഹസ്യമായി അറിയിക്കാനുള്ള ഫോണ്‍ നമ്പറുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വ്യാജമദ്യത്തിന്റെ ഉത്പാദനവും വിതരണവും തടയുന്നതിന് പൊതുസമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് എക്സൈസ് ഡെപ്യുട്ടി കമ്മീഷണര്‍ എന്‍.കെ. മോഹന്‍ കുമാര്‍ അഭ്യര്‍ഥിച്ചു. വ്യാജമദ്യ നിര്‍മാണം, വിതരണം, മയക്കുമരുന്ന് വില്‍പ്പന എന്നിവ സംബന്ധിച്ച് വിവരം ലഭിച്ചാല്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറണമെന്നും അദ്ദേഹം പറഞ്ഞു. വ്യാജ ലഹരിപദാര്‍ഥങ്ങളുടെ ഉത്പാദനം, സംഭരണം, വിതരണം എന്നിവ കര്‍ശനമായി നേരിടുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

മദ്യം ലഭിക്കാത്തതു മൂലം ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നവരെ അതത് പ്രദേശത്തെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിക്കണം. കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ റാന്നി താലൂക്ക് ആശുപത്രിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന എക്സൈസ് ഡിഅഡിക് ഷന്‍ സെന്ററില്‍ പ്രവേശിപ്പിക്കണം. അതത് പ്രദേശത്തെഎക്സൈസ് ഓഫീസുകളുടെ സഹായം ഇതിനായി തേടാം.

മദ്യം, മയക്കുമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ കൈമാറേണ്ട നമ്പരുകള്‍: എക്സൈസ് ഡിവിഷന്‍ ഓഫീസ് പത്തനംതിട്ട – 0468 2222873.
ടോള്‍ഫ്രീ നമ്പര്‍ – 155358, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സ്പെഷ്യല്‍ സ്‌ക്വാഡ് പത്തനംതിട്ട – 9400069473, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പത്തനംതിട്ട – 9400069466, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അടൂര്‍- 9400069464, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ റാന്നി – 9400069468, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മല്ലപ്പള്ളി – 9400069470, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ തിരുവല്ല – 9400069472, എക്സൈസ് ഇന്‍സ്പെക്ടര്‍ എക്സൈസ് റേഞ്ച് ഓഫീസ് പത്തനംതിട്ട – 9400069476, എക്സൈസ് ഇന്‍സ്പെക്ടര്‍ എക്സൈസ് റേഞ്ച് ഓഫീസ് കോന്നി – 9400069477, എക്സൈസ് ഇന്‍സ്പെക്ടര്‍ എക്സൈസ് റേഞ്ച് ഓഫീസ് റാന്നി – 9400069478, എക്സൈസ് ഇന്‍സ്പെക്ടര്‍ എക്സൈസ് റേഞ്ച് ഓഫീസ് ചിറ്റാര്‍ – 9400069479, എക്സൈസ് ഇന്‍സ്പെക്ടര്‍ എക്സൈസ് റേഞ്ച് ഓഫീസ് അടൂര്‍ – 9400069475, എക്സൈസ് ഇന്‍സ്പെക്ടര്‍ എക്സൈസ് റേഞ്ച് ഓഫീസ് മല്ലപ്പള്ളി – 9400069480, എക്സൈസ് ഇന്‍സ്പെക്ടര്‍ എക്സൈസ് റേഞ്ച് ഓഫീസ് തിരുവല്ല – 9400069481, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ പത്തനംതിട്ട – 9496002863, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ പത്തനംതിട്ട – 9447178055, എക്സൈസ് ഡീഅഡിക്ഷന്‍ സെന്റര്‍ റാന്നി – 88522989.

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സാനിറ്റൈസര്‍ നിര്‍മിക്കുന്നതിന് തിരുവല്ല നഗരസഭയ്ക്ക് 1000 ലിറ്റര്‍ റെക്റ്റിഫൈഡ് സ്പിരിറ്റിനും പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന് 500 ലിറ്റര്‍ റെക്റ്റിഫൈഡ് സ്പിരിറ്റിനും താത്ക്കാലിക ആര്‍.എസ്-1 ലൈസന്‍സ് അനുവദിച്ച് എക്സൈസ് വകുപ്പ് പെര്‍മിറ്റ് നല്‍കി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് 308 ലിറ്റര്‍ റെക്റ്റിഫൈഡ് സ്പിരിറ്റ് പെര്‍മിറ്റ് അനുമതി നല്‍കി. ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് റവന്യു, ആരോഗ്യ വകുപ്പുകളിലെ ജീവനക്കാരെയും പൊതുപ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി എക്സൈസ് വകുപ്പ് ജില്ലാ അതിര്‍ത്തികളില്‍ 24 മണിക്കൂറും വാഹന പരിശോധന നടത്തിവരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഫലസ്തീ​നിലേത് വംശഹത്യയെന്ന് ചൂണ്ടികാണിച്ച് ഇസ്രായേലി പൗരന്മാർക്ക് വിലക്കേർപ്പെടുത്തി മാലദ്വീപ്

0
മാലി: കുടിയേറ്റ നിയമത്തിൽ നയപരമായ മാറ്റങ്ങൾ വരുത്തി മാലദ്വീപ് സർക്കാർ. പുതിയ...

ഐ.സി.യുവിൽ കഴിയവേ ആശുപത്രി ജീവനക്കാരൻ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണവുമായി എയർ ഹോസ്റ്റസ്

0
ഗുരുഗ്രാം : ഐ.സി.യുവിൽ കഴിയവേ ആശുപത്രി ജീവനക്കാരൻ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണവുമായി...

വിഷു കൈനീട്ടമായി പച്ചക്കറി തൈകൾ നല്‍കി തെങ്ങമം ബ്രദേഴ്സ് ബാലവേദി പ്രവർത്തകർ

0
തെങ്ങമം : വിഷു കൈനീട്ടമായി ബ്രദേഴ്സ് ബാലവേദി പ്രവർത്തകർ...

പത്തു വയസുകാരൻ കിണറ്റിൽ വീണു മരിച്ചു

0
കോഴിക്കോട് : ചെക്യാട് മാമുണ്ടേരിയിൽ പത്തു വയസുകാരൻ കിണറ്റിൽ വീണു മരിച്ചു....