പോബ്‌സണ്‍ ഗ്രൂപ്പ് ജനറല്‍ ആശുപത്രിയിലേക്ക് വെന്റിലേറ്റര്‍ സംഭാവന ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പോബ്‌സണ്‍ ഗ്രൂപ്പ് എം.ഡി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കു വെന്റിലേറ്റര്‍ സംഭാവന ചെയ്തു. ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ സാന്നിധ്യത്തില്‍ പത്തു ലക്ഷത്തോളം രൂപ വിലവരുന്ന വെന്റിലേറ്ററാണ് ആശുപത്രിക്കു കൈമാറിയത്. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒരുപാട് സംഭാവനകള്‍ ലഭിക്കുന്നുണ്ട്. ആന്റോ ആന്റണി എം.പി ജില്ലയിലേക്ക് 11 വെന്റിലേറ്ററിനും, രാജു എബ്രഹാം എം.എല്‍.എ ഒന്‍പത് വെന്റിലേറ്ററിനും തുക അനുവദിച്ചു കഴിഞ്ഞു. ജനങ്ങളുടേയും ജനപ്രതിനിധികളുടേയും സഹായത്തോടെ നാം കൊറോണയെ അതിജീവിക്കുമെന്നു ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പറഞ്ഞു. ഇനിയും ജില്ലാഭരണകൂടം ആവശ്യപ്പെടുന്ന സഹായങ്ങള്‍ ചെയ്തു തരാന്‍ തയ്യാറാണെന്ന് പോബ്‌സണ്‍ എം ഡി അറിയിച്ചു. പോബ്‌സണ്‍ ഗ്രൂപ്പ് എം.ഡി എബി മാത്യു, എന്‍എച്ച്എം ഡിപിഎം ഡോ.എബി സുഷന്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.സാജന്‍ മാത്യൂസ്, ആര്‍എംഒ ഡോ.ആശിഷ് മോഹന്‍കുമാര്‍, ഡോ.ഗണേശ്, തിരുവല്ല തഹസില്‍ദാര്‍ ജോണ്‍ വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ പ്രളയക്കെടുതി : ‘ദുരന്തത്തിന് കാരണം ഭൂചലനമല്ല’ ; റിപ്പോർട്ട് തിരുത്തി യു എസ്...

0
കാഠ്മണ്ഡു : ബുധനാഴ്ച രാവിലെ നേപ്പാളിൽ വൻ നാശനഷ്ട വിതച്ച പ്രളയത്തിന്...

ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം : കെജിഎംഒയുടെ എതിർപ്പ് തള്ളി ; ഡോക്ടർമാരുടെ...

0
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം ഉറപ്പാക്കുന്ന പദ്ധതിയുടെ...

മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ച ; മൂന്ന് ഉദ്യോഗസ്ഥരുൾപ്പെടെ 6 പേർ അറസ്റ്റിൽ

0
മഹാരാഷ്ട്ര : മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ചയിൽ മൂന്ന് ഉദ്യോഗസ്ഥരും, കോച്ചിംഗ്...

വാഗ്ദാനങ്ങൾ പാലിച്ചില്ല ; കേന്ദ്രത്തിനെതിരെ സമരം കടുപ്പിക്കാൻ സിജെപി

0
ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരെ കോക്രോച്ച് ജനതാ പാർട്ടി സെപ്റ്റംബർ അഞ്ചാം തീയതി നടത്താനിരിക്കുന്ന...