തിരുവനന്തപുരം: പെരിങ്ങമ്മല ഇടുവയിൽ വീടിന് മുന്നിലെ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിൽ 101 കുപ്പി മദ്യം എക്സൈസ് കസ്റ്റഡിയിലെടുത്തു. പെരിങ്ങമ്മല ഇടുവ സ്വദേശി ബിജീഷ് കുമാറിനെ (45) അറസ്റ്റു ചെയ്‌തു. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നെയ്യാറ്റിൻകര എക്സൈസ് റെയ്ഞ്ചിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്. ബിജീഷ് അനധികൃത മദ്യവില്പന നടത്തുന്നുവെന്ന് നെയ്യാറ്റിൻകര എകസൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്‌ഡ്. വീടിന്റെ സ്റ്റെയർകേസിന് അടിയിൽ രഹസ്യ അറയുണ്ടാക്കിയാണ് മദ്യം ഒളിപ്പിച്ചത്. സാധാരണ പരിശോധനയ്ക്ക് എത്തിയാൽ കണ്ടെത്താൻ കഴിയാത്ത തരത്തിലാണ് അറ നിർമിച്ചിരിക്കുന്നത്. അരലിറ്റർ അളവിലുള്ള വിവിധ ബ്രാൻഡ് റമ്മുകളായിരുന്നു അധികവും. ഓണാഘോഷം മുന്നിൽ കണ്ടാണ് പ്രതി ഇത്രയധികം മദ്യം ശേഖരിച്ചതെന്ന് എക്സൈസ് ഉദ്യേഗസ്ഥർ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























