പത്തനംതിട്ടയിൽ എക്സൈസ് വ്യാജ വാറ്റ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

അടൂർ: പത്തനംതിട്ടയിൽ എക്സൈസ് വ്യാജ വാറ്റ് പിടികൂടി. സീതത്തോടാണ് മൂന്ന് സ്ഥലങ്ങളിൽ നിന്നായാണ് ഓണം സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി നടന്ന പരിശോധനയിൽ 9.5 ചാരായവും 312 ലിറ്റർ കോടയും എക്സൈസ് കണ്ടെടുത്തത്. സീതത്തോട് സ്വദേശിയായ ശശിയുടെ വീട്ടിൽ നിന്നും മൂന്ന് ലിറ്റർ ചാരായവും ഇയാളുടെ സുഹൃത്തായ അനിൽകുമാറിന്റെ വീട്ടിൽ നിന്നും 4.5 ലിറ്റർ ചാരായവുമാണ് കണ്ടെടുത്തത്. തുടർന്ന് നടന്ന പരിശോധനയിൽ സീതത്തോട് കോട്ടമൺപാറയുള്ള വിനോദിന്റെ പുരയിടത്തിൽ നിന്നും 312 ലിറ്റർ കോടയും 2 ലിറ്റർ ചാരായവും കണ്ടെടുക്കുകയായിരുന്നു. മൂന്ന് പേരെയും എക്സൈസ് അറസ്റ്റ് ചെയ്തു. ചിറ്റാർ എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ആർ.എസ്.ഹരിഹരനുണ്ണിയും പാർട്ടിയും ചേർന്നാണ് കേസുകൾ കണ്ടെത്തിയത്. പ്രതികൾ ചാരായ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന വാറ്റുപകരണങ്ങളും കസ്റ്റഡിയിൽ എടുത്തു. പരിശോധനയിൽ എക്സൈസ് സിവിൽ എക്സൈസ് ഓഫീസർമാരായ ഷിമിൽ.സി.എ, സജിത്ത് കുമാർ, അഫ്സൽ നാസർ, റോഷൻ.ആർ, അനന്തു.ജെ.നായർ, വനിത സിവിൽ എക്സൈസ് ഓഫീസർ ആനി.കെ.ആർ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ശ്യാം രാജ് എന്നിവർ പങ്കെടുത്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മാസപ്പടി കേസില്‍ നിര്‍ണായക അന്വേഷണ ഘട്ടത്തിലേക്ക് കടന്ന് ഇഡി ; വീണയോട് ബുധനാഴ്ച ഹാജരാകാൻ...

0
കൊച്ചി: മാസപ്പടി കേസില്‍ നിര്‍ണായക അന്വേഷണ ഘട്ടത്തിലേക്ക് കടന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. സിഎംആർഎൽ...

വ്യാപാര സ്ഥാപനത്തിൽ നിന്ന് 23 ലക്ഷം രൂപ മോഷ്ടിച്ച പ്രതികൾ പിടിയിൽ

0
കൊല്ലം: നഗരത്തിലെ വ്യാപാര സ്ഥാപനത്തിൽ നിന്ന് 23 ലക്ഷം രൂപ മോഷ്ടിച്ചവർ...

കെഎസ്ആര്‍ടിസിയിലെ സ്ത്രീ സൗജന്യ യാത്ര ഇന്ന് മുതല്‍ ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ സ്ത്രീ സൗജന്യ യാത്ര ഇന്ന് മുതല്‍. രാവിലെ എട്ടരക്ക്...

ആര്‍എസ്എസിനോട് വെറുതെ മുട്ടാൻ നിൽക്കേണ്ട, മമതയുടെയും സ്റ്റാലിന്റേയും പിണറായിയുടെയും ഗതിയായിരിക്കും താങ്കളുടേത് : കെ...

0
കോഴിക്കോട്: ആര്‍എസ്എസിനോട് വെറുതെ മുട്ടാന്‍ നില്‍ക്കേണ്ടെന്നും മമതയുടെയും സ്റ്റാലിന്റെയും പിണറായി വിജയന്റെയും...