കഞ്ചാവ് വിൽപനക്കാരായ രണ്ടുപേർ പെരുമ്പാവൂർ പോലീസിന്‍റെ പിടിയിലായി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കഞ്ചാവ് വിൽപ്പനക്കാരായ രണ്ടുപേർ പെരുമ്പാവൂർ പോലീസിന്‍റെ പിടിയിലായി. ഇവരിൽ നിന്ന് ആറേകാൽ കിലോ കഞ്ചാവും പിടിച്ചെടുത്തു. തടിയിട്ടപ്പറമ്പ് പോലീസും പെരുമ്പാവൂർ എഎസ്പിയുടെ പ്രത്യേക സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്. സ്വകാര്യ ആശുപത്രിയിലെ അതിക്രമത്തെ പറ്റിയുള്ള അന്വേഷണമാണ് കഞ്ചാവ് വേട്ടയിലെത്തിയത്. കഴിഞ്ഞ ദിവസം പഴങ്ങനാട് സ്വകാര്യ ആശുപത്രിയിലായിരുന്നു അതിക്രമം. ഒന്നാം പ്രതി കിഴക്കമ്പലം കാരുകുളം കൊല്ലംകുടി വീട്ടിൽ എൽദോസിനെ തടിയിട്ടപ്പറമ്പ് പോലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിച്ചുള്ള ദേഹപരിശോധനക്കിടെ അടിവസ്ത്രത്തിൽ ഒളിപ്പിച്ച 72 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. പിന്നീട് വിശദമായി ചോദ്യം ചെയ്തു. അങ്ങനെയാണ് തെക്കേ ഏഴിപ്പുറത്ത് കൽവെർട്ടിന് അടിയിൽ ഒളിപ്പിച്ച കഞ്ചാവിലേക്ക് എത്തിയത്.

ആറേകാൽ കിലോ കഞ്ചാവ് വിൽപനക്ക് പറ്റുംവിധം ചെറുപൊതികളിലാക്കി സൂക്ഷിച്ച് വെച്ചിരിക്കുകയായിരുന്നു. പണം നൽകിക്കഴിഞ്ഞ ഇടപാടുകാരോട് തന്നെ ആളൊഴിഞ്ഞ സ്ഥലത്ത് ഒളിപ്പിച്ച് വെച്ചിരിക്കുന്ന കഞ്ചാവ് പോയി എടുക്കാൻ പറയുന്നതായിരുന്നു വിൽപന രീതി. എൽദോസിന് കഞ്ചാവ് വിൽപനക്ക് എത്തിച്ച് നൽകുന്ന ഒഡിഷ സ്വദേശി മൃത്യുഞ്ജയ് ഡിഗലിനേടും പിന്നാലെ അറസ്റ്റ് ചെയ്തു. ഇരുവരും തമ്മിൽ ഒരു മാസത്തിനുള്ളിൽ ലക്ഷക്കണക്കിന് രൂപയുടെ പണമിടപാട് നടത്തിയതിന്റെ തെളിവുകൾ പോലീസിന് കിട്ടിയിട്ടുണ്ട്. കൂടുതൽ പേർക്ക് ഇതിലെല്ലാം പങ്കാളിത്തമുണ്ടോ എന്നത് പരിശോധിക്കുമെന്നും തടിയിട്ടപ്പറമ്പ് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ്...

0
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ്...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...