അടൂരില്‍ വീട് കേന്ദ്രീകരിച്ചുള്ള വാറ്റുകേന്ദ്രം എക്സൈസ് പിടികൂടി : 62കാരി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : അടൂര്‍ എക്സൈസ് റെയ്ഞ്ച് യൂണിറ്റും എക്സൈസ് ഇന്റലിജന്‍സ് സംഘവും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ വീട് കേന്ദ്രീകരിച്ച് നടത്തി വന്നിരുന്ന വാറ്റ് കേന്ദ്രം പിടികൂടി. സംഭവത്തില്‍ പ്രതിയായ കലഞ്ഞൂര്‍ പാടം സ്വദേശി ബംഗ്ലാവ് മുരുപ്പേല്‍ വടക്കേതില്‍ വീട്ടില്‍ ഉഷ (62)യെ എക്സൈസ് അറസ്റ്റ്‌ ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് വാറ്റ് കേന്ദ്രം പിടികൂടിയത്. വീട് കേന്ദ്രീകരിച്ച് വ്യാജ വാറ്റ് നടക്കുന്നു എന്ന് എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉഷയെ നിരീക്ഷിച്ചു വരികയായിരുന്നു. മൂന്നര ലിറ്റര്‍ ചാരായവും അറുപത് ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പ്രതിയില്‍ നിന്നും പിടിച്ചെടുത്തു.

തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വില്പന നടത്താനാണ് ചാരായം വാറ്റിയതെന്ന് ഇവര്‍ എക്സൈസിനോട് സമ്മതിച്ചു. ഉഷയെ കൂടാതെ കൂടുതല്‍ പേര്‍ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് എക്സൈസ് പരിശോധിച്ച് വരികയാണ്‌. റെയ്ഡില്‍ എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ ശ്രാവണ്‍, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ ഹുസൈന്‍ മുഹമ്മദ്‌, ബൈജു കെ.എന്‍, പ്രിവന്റിവ് ഓഫീസര്‍മാരായ അസീസ്‌ എം, അനോജ് എം.എന്‍ , ഹരീഷ് കുമാര്‍, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ ഹസീന ബി.എച്ച് എന്നിവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...