പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്റ് പരിസരത്ത് മലിനജലം കെട്ടിക്കിടക്കുന്നു ; തിരിഞ്ഞുനോക്കാതെ നഗരസഭ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡ് പരിസരത്ത് അബാൻ മേൽപ്പാലവുമായി ബന്ധപ്പെട്ട് നിർമ്മിക്കുന്ന ഓടയിൽ മലിനജലം കെട്ടിക്കിടക്കുന്നത് രോഗഭീഷണിയും അപകടസാധ്യതയും വർദ്ധിപ്പിക്കുന്നു. ഓടയുടെ നിർമ്മാണം പൂർത്തിയാകാത്തതിനാലാണ് വെള്ളം ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുന്നത്. നിർമ്മാണം ആരംഭിച്ചതുമുതൽ കെട്ടിക്കിടക്കുന്ന ഈ വെള്ളത്തിൽ കൊതുകുകൾ പെരുകാൻ തുടങ്ങിയിട്ടുണ്ട്. സ്വകാര്യ ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന പ്രധാന പാതയും കാൽനടയാത്രക്കാർ ഉപയോഗിക്കുന്ന വഴിയും ഇതിന് സമീപത്തുകൂടിയാണ്.

തുറന്നുകിടക്കുന്ന ഓട അപകടസാധ്യത വർദ്ധിപ്പിക്കുന്നുണ്ടെങ്കിലും ഇവിടെ അപകടസൂചന ബോർഡുകളൊന്നും സ്ഥാപിച്ചിട്ടില്ല. വിദ്യാർത്ഥികളടക്കമുള്ള നിരവധി പേരാണ് ഈ വഴി യാത്ര ചെയ്യുന്നത്. ഓടയുടെ നിർമ്മാണം എത്രയും പെട്ടെന്ന് പൂർത്തിയാക്കിയാൽ മാത്രമേ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ കഴിയൂ എന്ന് സമീപത്തെ വ്യാപാരികൾ ചൂണ്ടിക്കാട്ടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...