കേരളത്തിലേക്ക് കടത്തിക്കൊണ്ട് വന്ന മൊബൈല്‍ ഫോണുകളുടെ വൻ ശേഖരം പിടിച്ചെടുത്ത് എക്‌സൈസ്

For full experience, Download our mobile application:
Get it on Google Play

സുല്‍ത്താന്‍ബത്തേരി : കെഎസ്ആര്‍ടിസി ബസ്സില്‍ കേരളത്തിലേക്ക് കടത്തിക്കൊണ്ട് വന്ന മൊബൈല്‍ ഫോണുകളുടെ വൻ ശേഖരം പിടിച്ചെടുത്ത് എക്‌സൈസ്. വിവോ, ഓപ്പോ, ആപ്പിള്‍, പോക്കോ, സാംസങ് തുടങ്ങിയ കമ്പനികളുടെ 75 പഴയഫോണുകളാണ് പിടിച്ചെടുത്തത്. മൈസൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസ് എക്‌സൈസ് ചെക്‌പോസ്റ്റില്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നതിനിടെയാണ് പിറകിലെ സീറ്റിനടിയില്‍ ഒരു കറുത്ത ബാഗ് കണ്ടത്. അന്വേഷിച്ചപ്പോൾ ബാഗിന് ഉടമസ്ഥനില്ല. തുടർന്ന് പരിശോധിച്ചപ്പോഴാണ് ബാഗില്‍ തുണികള്‍ക്കിടയില്‍ ഫോണുകള്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പതിനൊന്നരയോടെയാണ് സംഭവം. യാത്രക്കാരുടെയും ബസ് ജീവനക്കാരുടെയും സാന്നിധ്യത്തിലായിരുന്നു പരിശോധന. രേഖകള്‍ ഒന്നും ഇല്ലാതെ ഇത്രയധികം മൊബൈല്‍ ഫോണുകള്‍ കൊണ്ടുവരുമ്പോള്‍ ചെക്ക് പോസ്റ്റിലെ പരിശോധന ഭയന്ന് ഉടമസ്ഥന്‍ രക്ഷപെട്ടതാകാനാണ് സാധ്യതയെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരള വയോജനാവകാശ നിയമം അവകാശാധിഷ്ഠിതമാക്കണം : ക്യാപ്സ് കൺസൾട്ടേറ്റീവ് ശിൽപശാല

0
തിരുവനന്തപുരം: കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് (KAPS) സംഘടിപ്പിച്ച...

ഓമല്ലൂര്‍ പഞ്ചായത്തില്‍ ഗ്രാമസഭ ഓഗസ്റ്റ് എട്ട് മുതല്‍ 15 വരെ

0
ഓമല്ലൂര്‍ : ഗ്രാമപഞ്ചായത്തിന്റെ 2026-27 വാര്‍ഷിക പദ്ധതി ഗുണഭോക്തൃ പട്ടിക അംഗീകാരവുമായി...

സിജെപി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വീണ്ടും ബിജെപി നേതാവിന്റെ മകൾ രംഗത്ത്

0
ന്യൂഡൽഹി: സിജെപി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വീണ്ടും ബിജെപി നേതാവിന്റെ മകൾ...

റിമാൻഡ് ചെയ്തതിന് പിന്നാലെ പോക്സോ കേസ് പ്രതി കോടതിയിൽ നിന്ന് ഓടി രക്ഷപെട്ടു

0
തിരുവനന്തപുരം: പോക്സോ കേസ് പ്രതി കോടതിയിൽ നിന്ന് ഓടി രക്ഷപെട്ടു. നെടുമങ്ങാട്...