മുത്തങ്ങയിൽ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന 17.5 ലക്ഷം രൂപ എക്സൈസ് പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

കൽപ്പറ്റ: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന 17.5 ലക്ഷം രൂപ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശി അബ്ദുൾ ഷുക്കൂർ, ഡ്രൈവർ മുനീർ എന്നിവരെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. കർണാടകയിൽ നിന്ന് പച്ചക്കറി കയറ്റി വന്ന ദോസ്ത് വാഹനത്തിലായിരുന്നു പണം ഉണ്ടായിരുന്നത്. ഞായറാഴ്ച രാത്രി 9.15-ഓടെ മുത്തങ്ങ എക്സൈസ് ഇൻസ്പെക്ടർ കെജെ സന്തോഷിൻ്റെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിലാണ് പണം കണ്ടെത്തിയത്. കർണാടകയിൽ നിന്ന് പച്ചക്കറി കയറ്റി വന്ന കെഎൽ 76 ഇ 8836 എന്ന രജിസ്റ്റർ നമ്പറിലുള്ള അശോക് ലൈലാൻഡ്-ദോസ്ത് വാഹനത്തിൽ നിന്നാണ് മതിയായ രേഖകളില്ലാതെ എത്തിച്ച പണം പിടികൂടിയത്. തുടർ നടപടികൾക്കായി വാഹനവും പണവും കസ്റ്റഡിയിലെടുത്ത പ്രതികളെ സുൽത്താൻ ബത്തേരി പോലീസ് സ്റ്റേഷനിൽ ഹാജരാക്കി. പ്രിവന്റീവ് ഓഫീസർമാരായ രഞ്ജിത്ത് സികെ, ചാൾസ്കുട്ടി, സിവിൽ എക്സൈസ് ഓഫീസർമാരായ സുധീഷ് വി, ശിവൻ ഇബി. എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസ് ; മൂന്നുപ്രതികൾക്കും ജീവപര്യന്തം

0
മഞ്ചേരി : മഞ്ചേരി നഗരസഭാ കൗൺസിലറായിരുന്ന തലാപ്പിൽ അബ്ദുൽജലീലിനെ (കുഞ്ഞാക്ക-57) കരിങ്കല്ലുകൊണ്ട്...

പമ്പയിൽ നിന്ന് മണൽ വാരുമെന്ന പ്രഖ്യാപനം റാന്നിയിലടക്കമുള്ള വെള്ളപ്പൊക്ക ഭീഷണിക്ക് ശാശ്വത പരിഹാരമാണെന്ന് പഴകുളം...

0
റാന്നി: പമ്പയിൽ നിന്ന് മണൽ വാരുമെന്ന സർക്കാർ പ്രഖ്യാപനം റാന്നിയിലടക്കമുള്ള വെള്ളപ്പൊക്ക...

മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി ; മൂന്നാം പതിപ്പിന് ഇന്ന് തുടക്കമാകും

0
തിരുവനന്തപുരം : കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെഎഫ്‌സി) നടപ്പാക്കുന്ന മുഖ്യമന്ത്രിയുടെ സംരംഭകത്വ...

കാറ്റിന്റെ വേഗം കൂട്ടി ‘ഡോൾഫിൻ’ ; വടക്കൻ കേരളത്തിൽ തീവ്രമഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം : വടക്കൻ പസിഫിക് സമുദ്രത്തിൽ രൂപംകൊണ്ട ഡോൾഫിൻ ചുഴലിക്കാറ്റ് ഇന്നും...