എക്സൈസ് സ്‌പെഷ്യൽ ഡ്രൈവിൽ കഞ്ചാവും കുഴൽപ്പണവുമായി മൂന്ന് പേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: എക്സൈസ് സ്‌പെഷ്യൽ ഡ്രൈവിൽ കഞ്ചാവും കുഴൽപ്പണവുമായി മൂന്ന് പേരെ പോലീസ്അറസ്റ്റ് ചെയ്തു. തൃശൂരിൽ 8.356 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേരെ കോലാഴി എക്സൈസ് ഇൻസ്‌പെക്ടർ അറസ്റ്റ് ചെയ്തു. പൂങ്കുന്നം ഒൻപത് മുറി സ്വദേശികളായ 27 വയസ്സുള്ള ശബരീനാഥിനെ ഒന്നാം പ്രതിയായും 30 വയസ്സുള്ള ഗോകുൽ എന്നയാളെ രണ്ടാം പ്രതിയായും ചേർത്താണ് കേസ് എടുത്തിരിക്കുന്നത്. ഇൻസ്‌പെക്ടർ നിധിൻ കെ വി യുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കുറച്ചു നാളായി ഇവരെ നിരീക്ഷിച്ചു വരികെയായിരുന്നു.

അന്വേഷണത്തിൽ സമീപ പ്രദേശത്തുള്ള കോളേജ് യുവാക്കൾക്ക് ഇവർ കഞ്ചാവ് വിൽക്കുന്നു എന്ന് മനസ്സിലാക്കിയ ഷാഡോ സംഘം തന്ത്രപരമായി പ്രതികളെ പൂട്ടുകയായിരുന്നു. സംഘത്തിൽ പ്രിവൻറിവ് ഓഫീസർമാരായ സുരേന്ദ്രൻ പി ആർ, സണ്ണി പി എൽ, സുനിൽകുമാർ പി ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ സുധീർകുമാർ എം എസ്, പരമേശ്വരൻ പി, രതീഷ് പി, ജിദേഷ് കുമാർ എം എസ്, അർജുൻ പി ആർ എന്നിവർ പങ്കെടുത്തു. കൊല്ലം ആര്യങ്കാവ് എക്സൈസ് ചെക്പോസ്റ്റിൽ 25 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി.

ചെന്നൈ സ്വദേശിയായ അബ്‍ദുള്‍ മാലിക്കിന്റെ കയ്യിൽ നിന്നാണ് കുഴൽപ്പണം കണ്ടെടുത്തത്. ഇയാളെ കസ്റ്റഡിയിലെടുത്തു തുടർ നടപടികൾക്കായി തെന്മല പോലീസിന് കൈമാറി. എക്‌സൈസ് ഇൻസ്‌പെക്ടർ കെ ആർ അനിൽ കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ ഈരാറ്റുപേട്ടക്ക് സർവ്വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്നാണ് പ്രതി പിടിയിലായത്. സംഘത്തിൽ എക്‌സൈസ് പ്രിവെന്റിവ്‌ ഓഫീസർമാരായ അൻസാർ എ, സനിൽകുമാർ സി, സിവിൽ എക്‌സൈസ് ഓഫീസർമാരായ ബാബു ബി എസ്, സബീർ എ, മുഹമ്മദ്‌ കാഹിൽ ബഷീർ എന്നിവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...