കാടുകയറിക്കിടന്ന പുരയിടത്തിലെ കഞ്ചാവ് കൃഷി ; കണ്ടെത്തി നശിപ്പിച്ച് എക്സൈസ് സംഘം

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കാടുകയറിക്കിടന്ന പുരയിടത്തിലെ കഞ്ചാവ് കൃഷി കണ്ടെത്തി നശിപ്പിച്ച് എക്സൈസ് സംഘം. കൊട്ടാരക്കര പുലമണ്ണിലാണ് സംഭവം. കൊല്ലം തിരുമംഗലം ദേശീയപാതയ്ക്ക് സമീപം ശാന്തി ജംഗ്ഷനിലുള്ള വർക്ക് ഷോപ്പിന് സമീപത്തെ കുറ്റിക്കാട്ടിലാണ് വളർച്ചയെത്തിയ 3 മൂന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. പുരയിടത്തിലെ തെങ്ങിന് സമീപം നട്ടുവളർത്തി പരിപാലിച്ച കഞ്ചാവ് ചെടികളായിരുന്നു ഇവ. കൊട്ടാരക്കര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബിനീഷ് എസിന്റെ നേതൃത്വത്തിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തി കേസെടുത്തത്. എന്നാൽ ചെടി നട്ടുവളർത്തിയതാരെന്ന് വ്യക്തമായിട്ടില്ല.

അസിസ്റ്റൻറ് ഇൻസ്പെക്ടർ കെഎസ് ജയകുമാർ, അസിസ്റ്റൻറ് ഇൻസ്പെക്ടർ(ഗ്രേഡ്)സുജിത്ത് കുമാർ പി, പ്രശാന്ത്‌ പി മാത്യൂസ്‌, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) അനിൽകുമാർ, വിവേക് എസ്‌, സിവിൽ എക്സൈസ് ഓഫീസർ ജ്യോതിഷ്, ജ്യോതി, അഖിൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രീമോൾ, എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമിത് ഷാ മറുപടി പറയണമെന്ന് പ്രതിപക്ഷം ; പാർലമെൻ്റ് നടപടികൾ ഇന്നും തടസ്സപ്പെട്ടു

0
ന്യൂഡൽഹി : ഡൽഹി പ്രതിഷേധത്തിലെ പോലീസ് നടപടിയിൽ അമിത് ഷാ മറുപടി...

സിജെപി രാഷ്ട്രീയ പാർട്ടി ആവില്ല : പ്രതിഷേധം വിദ്യാഭ്യാസ മേഖലയിൽ മാത്രം ഒതുങ്ങില്ല ;...

0
മുംബൈ : ജാർഖണ്ഡിലെ വിദ്യാർത്ഥികൾക്കൊപ്പം സമരത്തിൽ ഒപ്പം ചേരുമെന്ന് സിജെപി സ്ഥാപകൻ...

കാട്ടാക്കടയിലെ ആദിശേഖർ കൊലപാതകം ; പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീംകോടതി

0
ന്യൂഡൽഹി : കാട്ടാക്കടയിലെ ആദിശേഖറിന്റെ കൊലപാതകത്തിൽ പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച്...

പീഡനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ബലാത്സംഗം ; യുവാവിനെ ഗ്രാമവാസികൾ തല്ലിക്കൊന്നു

0
ഛത്ര : ഝാർഖണ്ഡിലെ ഛത്ര ജില്ലയിൽ ബലാത്സംഗക്കുറ്റം ആരോപിക്കപ്പെട്ട ഒരു യുവാവിനെ...