ക്രിസ്തുമസിനുള്ള കേക്ക് മിക്സിങ്ങിന് ആവേശത്തുടക്കം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പ്രൗഢഗംഭീരമായ കേക്ക് മിക്സിങ്ങ് ചടങ്ങുകളോടെ ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് തുടക്കമിട്ട് ക്രൗൺ പ്ലാസ കൊച്ചി. സാമൂഹ്യപ്രവർത്തകയും വി-സ്റ്റാർ ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറുമായ ഷീല കൊച്ചൗസേപ്പ് മുഖ്യാതിഥിയായി പങ്കെടുത്തു. കൊച്ചിയിൽ ഇനി വരാൻ പോകുന്ന ആഘോഷകാലത്തിന്റെ വർണാഭമായ തുടക്കമാണ് ക്രൗൺ പ്ലാസയിൽ നടന്നത്. ക്രിസ്തുമസിന്റെ ആവേശം ആഘോഷിക്കാനും ആളുകളെ ഒരുമിച്ച് കൂട്ടാനും പരമ്പരാഗതമായി നടത്തുന്ന കേക്ക് മിക്സിംഗ് ചടങ്ങിലൂടെ സാധിക്കുന്നുവെന്നും ആഘോഷരാവുകളുടെ വരവറിയിച്ചുകൊണ്ട് ആദ്യത്തെ കേക്ക് മട്ടാഞ്ചേരിയിലെ ആശ്വാസ ഭവൻ അനാഥാലയത്തിലെ കുട്ടികൾക്ക് തന്നെയാകും നൽകുകയെന്നും ക്രൗൺ പ്ലാസ കൊച്ചിയിലെ ജനറൽ മാനേജർ ദിനേശ് റായ് പറഞ്ഞു.

ഏകദേശം 3500 കിലോഗ്രാം ഫ്രൂട്ട് മിക്സിൽ പ്രീമിയം ഡ്രൈ ഫ്രൂട്സും നട്സുമാണ് കേക്കുണ്ടാക്കാനായി വർണാഭമായ രീതിയിൽ അലങ്കരിച്ച് നിരത്തിയത്. ഇവയെല്ലാം 300 ലിറ്ററോളം ചുവന്ന വൈനിലും 75 ലിറ്ററോളം തേനിലും ചേർത്താണ് പ്ലം കേക്കിനുള്ള ബേസ് തയാറാക്കിയത്. പങ്കെടുത്തവർക്കെല്ലാം കേക്ക് നിർമാണത്തിന്റെ രീതികളെക്കുറിച്ച് കുലീനറി ഡയറക്ടർ ഷെഫ് കലേഷ് വിശദമായി പറഞ്ഞു. ഡിസംബറിൽ കേക്ക് ഉണ്ടാക്കുന്നതിനുള്ള മാവിലേക്ക് ചേർക്കുന്നതിന് മുൻപ് ഈ മിശ്രിതം നീണ്ട 60 ദിവസം പുളിപ്പിക്കാൻ വെയ്ക്കും. ഈ ചേരുവകൾ ഉപയോഗിച്ച് ഇക്കൊല്ലം 10,000 റിച്ച് പ്ലം കേക്കുകൾ നിർമിക്കാനാണ് പദ്ധതി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...