ഇൻക്ലൂസീവ് കായികോത്സവത്തിന് റാന്നി ബിആർസിയിൽ ആവേശകരമായ തുടക്കം

For full experience, Download our mobile application:
Get it on Google Play

റാന്നി :  ഇൻക്ലൂസീവ് കായികോത്സവത്തിന് റാന്നി ബിആർസിയിൽ ആവേശകരമായ തുടക്കം. റാന്നി എം എസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങ് പത്തനംതിട്ട സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോജക്ട് കോ- ഓർഡിനേറ്റർ ഡോക്ടർ ലെജു പി.തോമസ് ഉദ്ഘാടനം ചെയ്തു. എം എസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ടീന എബ്രഹാം അധ്യക്ഷത വഹിച്ചു. വർണ്ണാഭമായ മാർച്ച് പാസ്റ്റിൽ റാന്നി പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ. വിനോദ് പി.എസ് സല്യൂട്ട് സ്വീകരിച്ചു. റാന്നി പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ പ്രകാശ്, സഹകരണ ബാങ്ക് പ്രസിഡന്റും കോസ്മോസ് സ്പോർട്സ് ക്ലബ്ബിൻറെ അമരക്കാരനുമായ ബിനോയ് കുര്യാക്കോസ്, ബി.പി.സി. ഷാജി എ.സലാം, റാന്നി ഉപജില്ല സ്പോർട്സ് ക്ലബ് സെക്രട്ടറി ജോസ് എബ്രഹാം, സ്കൂൾ കായികാധ്യാപകരായ രാഹുൽ,സ്വരാജ് സ്പെഷ്യലിസ്റ്റ് ടീച്ചർ ഷിനി കെ .പി, എന്നിവർ സംസാരിച്ചു. ഡിസംബർ 31 വരെ കായിക പരിശീലനം നൽകി ജനുവരി ആദ്യവാരം ജില്ലാ കായികോത്സവത്തിൽ കുട്ടികളെ പങ്കെടുപ്പിക്കും. ബി.ആർ.സി.യിലെ ബി.പി.സി, സ്പെഷ്യൽ എഡ്യുക്കേറ്റർമാർ, സി.ആർ.സി.സി. മാർ, ട്രയ്നർ, സ്പെഷ്യലിസ്റ്റ് അധ്യാപിക, എം.സ്.ഹയർസെക്കന്ററി സ്കൂളിലെ കായികാധ്യാപർ, കുട്ടികൾ, എസ്.പി.സി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ കൂട്ടായ്മ രൂപീകരിക്കാൻ കോൺഗ്രസിൽ ഒരു വിഭാഗത്തിന്റെ നീക്കം കെപിസിസി വിലക്കി

0
ഇടുക്കി: സംസ്ഥാനത്തെ ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ കൂട്ടായ്മ രൂപീകരിക്കാൻ കോൺഗ്രസിൽ ഒരു...

ആഭ്യന്തര ഫെർട്ടിലൈസർ മേഖലയെ സംരക്ഷിക്കാൻ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ വേണമെന്ന് ഡോ. ജോൺ ബ്രിട്ടാസ്...

0
ഡൽഹി: പൊതുമേഖലാ ഫെർട്ടിലൈസർ നിർമ്മാണ സ്ഥാപനങ്ങളായ ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ...

കുടുംബ വഴക്കിനെ തുടർന്ന് ദേഷ്യത്തിൽ വാതിലിന്റെ ചില്ല് തകർത്തു ; കൈ മുറിഞ്ഞ് രക്തം...

0
കൊച്ചി: കുടുംബ വഴക്കിനിടെയുണ്ടായ ദേഷ്യത്തിൽ വീടിന്റെ അടുക്കള വാതിലിന്റെ ചില്ല്...

പുലര്‍ച്ചെ വീടിനകത്ത് ഉച്ചത്തിൽ പാട്ട് വെച്ചതിൽ തർക്കം ; സഹോദരങ്ങൾ തമ്മിൽ ഏറ്റുമുട്ടി ,...

0
മുംബൈ: മുംബൈയിൽ വീടിനകത്ത് ഉച്ചത്തിൽ പാട്ട് വെച്ചതിനെ ചൊല്ലിയുള്ള തര്‍ക്കം...