കോന്നി താലൂക്ക് ഓഫീസിലെ വിനോദയാത്രാ വിവാദം ; തനിക്ക് നാടകം കളിക്കേണ്ട കാര്യമില്ലെന്ന് ജനീഷ് കുമാർ എംഎൽഎ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കോന്നി താലൂക്ക് ഓഫീസിലെ വിനോദയാത്രാ വിവാദത്തില്‍ ഉദ്യോഗസ്ഥർക്കെതിരെ എംഎൽഎ ജനീഷ് കുമാർ. തനിക്ക് നാടകം കളിക്കേണ്ട കാര്യമില്ലെന്ന് ജനീഷ് കുമാർ പറഞ്ഞു. അവധി വിവാദത്തിൽ ശ്രദ്ധ തിരിക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്. തന്നെ വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ അധിക്ഷേപിച്ച ഡെപ്യൂട്ടി തഹസിൽദാർക്കെതിരെയും നടപടി വേണമെന്ന് ജനീഷ് കുമാർ ആവശ്യപ്പെട്ടു.

കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ കൂട്ട അവധിയിൽ ഉദ്യോഗസ്ഥരും എംഎൽഎയും തമ്മിലുള്ള വാക്ക് പോര് തുടരുകയാണ്. കെ യു ജനീഷ് കുമാറിന്റെ ഇടപെടൽ മുൻകൂട്ടി തയ്യാറാക്കിയ നാടകമാണെന്ന വിമർശനവുമായി ഡെപ്യുട്ടി തഹസിൽദാർ എം സി രാജേഷ് രംഗത്തെത്തി. ഡെപ്യൂട്ടി തഹസിൽദാരുടേത് പെരുമാറ്റചട്ട ലംഘനമാണെന്നാണ് ജനീഷ് കുമാറിന്റെ മറുപടി. മാധ്യമപ്രവര്‍ത്തകര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് താലൂക്ക് ഓഫീസില്‍ എത്തിയത്.

അസിസ്റ്റന്റ് തഹസീല്‍ദാര്‍ കാട്ടിയ കസേരയിലാണ് ഇരുന്നത്. അവിടെ എത്തിയപ്പോള്‍ ഓഫീസില്‍ നിന്ന് ബോക്ക് പഞ്ചായത്തംഗം ക്ഷേഭിച്ച് ഇറങ്ങി വരുന്നുണ്ടായിരുന്നു. അന്വേഷിച്ചപ്പോള്‍ താലൂക്ക് ഓഫീസില്‍ ആളില്ലെന്നും അവിടെ ഉണ്ടായിരുന്നയാള്‍ ക്ഷേഭിച്ച് സംസാരിച്ചുവെന്നും പറഞ്ഞു. ആളില്ലാത്ത ഓഫീസിലേ എത്തുകയുള്ളോ എന്നായിരുന്നു ഉദ്യോഗസ്ഥന്‍റെ ചോദ്യമെന്നും എംഎല്‍എ പറഞ്ഞു.  തന്‍റെ ഭാഷാപ്രയോഗം അതിരുകടന്നിട്ടുണ്ടെങ്കില്‍ തിരുത്താന്‍ തയ്യാറാണെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

ഔദ്യോഗിക വാട്സ് ആപ്പ് ഗ്രൂപ്പില്‍ എംഎൽഎക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ച താലൂക്ക് ഓഫീസിലെ ഹെഡ്ക്വാർടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ എം സി രാജേഷിനെതിരെ നടപടി വേണമെന്നും ജനീഷ് കുമാർ ആവശ്യപ്പെട്ടു. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ആയ തഹസിൽദാരുടെ കസേരയിലിരിക്കാനും രജിസ്റ്റർ പരിശോധിക്കാനും എംഎൽഎക്ക് എന്ത് അധികാരമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ ചോദ്യം. ഉല്ലാസ യാത്ര പോയവരെല്ലാം നടപടിക്രമങ്ങൾ പാലിച്ചാണ് അവധിയെടുത്തത്.

പൊതുജനങ്ങൾക്ക് സേവനം മുടങ്ങിയെന്ന എംഎൽഎയുടെ വാദം അടിസ്ഥാന രഹിതമെന്നും എ ഡി എമിന് കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഡെപ്യൂട്ടി തഹസിൽദാർ പറയുന്നു. ജീവനക്കാർ അവധിയെടുത്ത ദിവസം ഓഫിസിലുണ്ടായിരുന്ന കാലിന് സ്വാധീനം ഇല്ലാത്ത വയോധികനെ നാടകത്തിന്റെ ഭാഗമായി പണം കൊടുത്ത് കൊണ്ട് വന്നതാണെന്നും ഉദ്യോഗസ്ഥർ ആരോപിക്കുന്നു. എന്നാൽ ഉദ്യോഗസ്ഥർ ചെയ്ത തെറ്റിൽ നിന്ന് രക്ഷപെടാനുള്ള പെടാപാടിന്റെ ഭാഗമാണ് ആരോപണങ്ങളും വിമർശനങ്ങളുമെന്നുമാണ് എംഎൽഎയുടെ വാദം.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കൃഷിഭവനിലെ കർഷക ചന്തയ്ക്ക് തുടക്കമായി

0
റാന്നി : വെച്ചൂച്ചിറ കൃഷിഭവനിലെ കർഷക ചന്ത 2026 തുടക്കമായി. വെച്ചൂച്ചിറ...

മോഡിഫൈഡ് വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ പേരില്‍ അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ (മോഡിഫൈഡ്) വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ...

പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

0
ഇടുക്കി: പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന്...