വിജയന്‍ വീരചക്രം അടുത്ത വര്‍ഷം ഈ പോലീസുകാരന് കൊടുക്കണമെന്ന് പരിഹസിച്ച് ജോയ് മാത്യു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കഴിഞ്ഞ ദിവസം കളമശ്ശേരിയില്‍ കരിങ്കൊടി പ്രതിഷേധം നടത്തിയ കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധത്തിനിടെ പുരുഷ പോലീസ് കെഎസ്‌യു വനിത പ്രവര്‍ത്തകയുടെ കോളറില്‍ പിടിച്ച് വലിച്ച് കൊണ്ടുപോകുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ജോയ് മാത്യു.

നടുറോട്ടില്‍ അപകടത്തില്‍ പെട്ടുപോയേക്കാവുന്ന പെണ്‍കുട്ടിയെ സ്‌നേഹപൂര്‍വ്വം തോളില്‍പ്പിടിച്ച് വീട്ടിലേക്കുള്ള വഴികാണിച്ചുകൊടുക്കുന്ന ജനമൈത്രി പോലീസുകാരന്‍ എന്നാണ് ജോയ് മാത്യുവിന്റെ പരിഹാസം. വിപ്ലവ ഗവണ്‍മെന്റിന്റെ വിജയന്‍ വീരചക്രം അടുത്ത വര്‍ഷം ഈ പോലീസുകാരന് കൊടുക്കണമെന്നും അദ്ദേഹം പരഹസിച്ചു.

ഫേസബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
നടുറോട്ടില്‍ അപകടത്തില്‍ പെട്ടുപോയേക്കാവുന്ന പെണ്‍കുട്ടിയെ സ്‌നേഹപൂര്‍വ്വം തോളില്‍പ്പിടിച്ച് വീട്ടിലേക്കുള്ള വഴികാണിച്ചുകൊടുക്കുന്ന ജനമൈത്രി പോലീസുകാരന്‍. വിപ്ലവ ഗവര്‍മെന്റിന്റെ വിജയന്‍ വീരചക്രം അടുത്ത വര്ഷം ഇദ്ദേഹത്തിന് കൊടുക്കാന്‍ ഞാന്‍ ശക്തിയായി ശുപാര്‍ശ ചെയ്യുന്നു. വഴിതെറ്റിയ കുട്ടിക്ക് ഒരു ഡോക്ടറേറ്റും.

എറണാകുളത്തെ കെ.എസ്‌യു പ്രവര്‍ത്തകയായ മിവ ജോളിയോടാണ് പോലീസ് സ്ത്രീത്വത്തെ അപമാനിക്കും വിധം പെരുമാറിയത്. കളമശേരി പോലീസ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് മിവയുടെ തീരുമാനം. വനിത പ്രവര്‍ത്തകയോട് പുരുഷ പോലീസ് മോശമായി പെരുമാറിയ സംഭവം കയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വ്യക്തമാക്കിയിരുന്നു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾ‌ പിടിയിൽ

0
തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

ഇഡി ലക്ഷ്യമിടുന്നത് പിണറായി വിജയനെയും മുഹമ്മദ്‌ റിയാസിനെയുമാണെന്നും എംവി ​ഗോവിന്ദൻ

0
കോഴിക്കോട്: അടിയന്താരാവസ്ഥയെ വെല്ലുന്ന പീഡനമാണ് തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്നതെന്നും ഇഡി ലക്ഷ്യമിടുന്നത്...

സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ വൈകിട്ട് 5.30ന് കനകക്കുന്ന്...