കോന്നി : ഐ സി ഡി എസ്സിൻ്റെ 46 മത് വാർഷീക ആഘോഷങ്ങളുടെ ഭാഗമായി പറക്കോട് ഐ സി ഡി എസിലെ ഏനാദിമംഗലം ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച അംഗണവാടികൾ നാൾവഴികളിലൂടെ എന്ന പുസ്തക പ്രകാശനം ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രാജഗോപാലൻനായർ നിർവ്വഹിച്ചു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.പി മണിയമ്മ, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ,സ്റ്റാൻ്റിംഗ് കമ്മറ്റിയംഗങ്ങൾ, ഗ്രാമപഞ്ചായത്തംഗങ്ങൾ,ഐ സി ഡി എസ് പ്രോഗ്രാം ഓഫീസർ നിഷ നായർ, പറക്കോട് സി ഡി പി ഒ റാണി, ഐ ഐ സി ഡി എസ് സൂപ്പർവൈസർ ഷീജ തുടങ്ങിയവർ സംസാരിച്ചു. ഐ സി ഡി എസിൻ്റെ വിവിധ സേവനങ്ങൾ, വകുപ്പിൻ്റെ വിവിധ സ്കീമുകൾ, പോഷകാഹാര പ്രദർനം എന്നിവ ഉൾപ്പെടുന്ന പ്രദർശനം ഈ മാസം എട്ട് വരെ നടക്കും.
പ്രദർശനം സംഘടിപ്പിച്ചു
RECENT NEWS
Advertisment