പോക്സോ കേസില്‍ മൈലപ്ര സ്വദേശിക്കും കൂട്ടുപ്രതിക്കും 30 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പതിനാലുകാരിയെ പീഡിപ്പിച്ച പ്രതികള്‍ക്ക് 30 വര്‍ഷം വീതം തടവും ഒരു ലക്ഷം രൂപ വീതം പിഴയും വിധിച്ചു. ചങ്ങനാശ്ശേരി പായിപ്പാട്‌ സ്വദേശിയായ മംഗലപ്പള്ളി എന്നു വിളിപ്പേരുള്ള ബിനീഷിനും (26 )പത്തനംതിട്ട മൈലപ്ര സ്വദേശിയായ രഞ്ജിത്തി (25) നുമാണ് പത്തനംതിട്ട പ്രിന്‍സിപ്പല്‍ പോക്സോ കോടതി ജഡ്ജി ജയകുമാര്‍ ജോര്‍ജ്ജ്  ശിക്ഷ വിധിച്ചത്.

തിരുവല്ല സ്വദേശിനിയും എട്ടാം ക്ലാസുകാരിയുമായ പെണ്‍കുട്ടിയെ വശീകരിച്ചു കൊണ്ടുപോയി പ്രതികളായ സുഹൃത്തുക്കള്‍ ചേര്‍ന്ന്‌ ബലാല്‍ സംഗം ചെയ്ത കേസിലാണ് വിധി. ഇന്ത്യന്‍ പീനല്‍ കോഡ് വകുപ്പ് 376 പോക്സോ ആക്ട് വകുപ്പുകള്‍ 4, 6 എന്നിവ പ്രകാരം 20 വര്‍ഷം കഠിന തടവും അന്‍പതിനായിരം രൂപ പിഴയും, ഇന്‍ഡ്യന്‍ പീനല്‍ കോഡ് 365 ,366 എന്നീ വകുപ്പുകള്‍ പ്രകാരം അഞ്ച് വര്‍ഷം തടവും ഇരുപത്തിഅയ്യായിരം രൂപ പിഴയും ഓരോരുത്തരും അനുഭവിക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നും വിധിയില്‍ പറഞ്ഞിട്ടുണ്ട്.

2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് അമ്മയുടെ പരാതിയില്‍ കേസെടുത്ത പോലീസ് തുടര്‍ന്നുള്ള അന്വേഷണത്തില്‍ പെണ്‍കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.  പിന്നീടുള്ള അന്വേഷണത്തില്‍ രണ്ടാം പ്രതിയായ രഞ്ജിത്തിന്റെ മൈലപ്രായിലുള്ള വീട്ടില്‍ വെച്ച് ബലാല്‍സംഗം നടന്നതായി കണ്ടെത്തുകയും പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ഇരുപത്തിനാല് സാക്ഷികളെ വിസ്തരിച്ച കേസില്‍ പ്രോസിക്യൂഷന്‌ വേണ്ടി പ്രിന്‍സിപ്പല്‍ പോക്സോ സ്പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജയ്സണ്‍  മാത്യൂസ് ഹാജരായി. തിരുവല്ല പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പോലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ടി. രാജപ്പനും ഡെപ്യുട്ടി സൂപ്രണ്ടായിരുന്ന ആര്‍ ചന്ദ്രശേഖര പിള്ളയുമാണ് അന്വേഷണം നടത്തി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...