എക്‌സൈസ് ഗാര്‍ഡുകളെ അക്രമിച്ച കേസില്‍ പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു

For full experience, Download our mobile application:
Get it on Google Play

ചിറ്റൂര്‍: എക്‌സൈസ് ഗാര്‍ഡുകളെ അക്രമിച്ച കേസില്‍ പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു. അനധികൃതമായി വിദേശമദ്യം വില്‍ക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധനയ്ക്കെത്തിയ എക്സൈസ് ഗാര്‍ഡുകളെ ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ച കേസില്‍ വണ്ടിത്താവളം കൈതറവ് സതീശന്‍(37), വണ്ടിത്താവളം അയ്യപ്പന്‍കാവ് കണ്ണന്‍(40) എന്നിവര്‍ക്ക് മൂന്ന് മാസം തടവ് ശിക്ഷ വിധിച്ചു. ചിറ്റൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കെ.പി പ്രിയയാണ് ശിക്ഷവിധിച്ചത്.

2012 ഏപ്രില്‍ 25 ന് ചിറ്റൂര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജയനിവാസന്റെ നേതൃത്വത്തില്‍ എക്സൈസ് സംഘം വണ്ടിത്താവളം പാറമേട് ഭാഗത്ത് വ്യാജ മദ്യവില്‍പ്പന പരിശോധിക്കാന്‍ എത്തിയപ്പോഴാണ് എക്സൈസ് ഗാര്‍ഡുമാരായ കെ.ബഷീര്‍കുട്ടി, ആര്‍.പ്രദീപ് എന്നിവരെ പ്രതികള്‍ ആക്രമിക്കുകയും ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തിന് തടസം വരുത്തുകയും ചെയ്തത്. പുതുനഗരം പോലീസ് അന്വേഷണം നടത്തിയ കേസില്‍ പ്രോസിക്യൂഷനുവേണ്ടി ചിറ്റൂര്‍ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ജി.ബിസി ഹാജരായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...