വെൺമണി ഇരട്ട കൊലപാതക കേസ് : പോലീസ് കുറ്റപത്രം സമർപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : വെൺമണിയിലെ വൃദ്ധദമ്പതികളുടെ കൊലപാതക്കേസിൽ പോലീസ് കുറ്റ പത്രം സമർപ്പിച്ചു. ചെങ്ങന്നൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ആഞ്ഞിലിമൂട്ടില്‍ എ.പി. ചെറിയാന്‍ (കുഞ്ഞുമോന്‍ 75), ഭാര്യ ലില്ലി ചെറിയാന്‍ (70) എന്നിവരെ മോഷണ ശ്രമത്തിനിടെ കമ്പിവടിയും മണ്‍വെട്ടിയും കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളും ബംഗ്ലാദേശ് സ്വദേശികളുമായ ലബല്ലു ഹസന്‍(22) , ജൂവല്‍ ഹസന്‍ (36) എന്നി പ്രതികൾക്കെതിരെയാണ് കൃത്യം നടന്ന് എൺപത്തിയാറാം  ദിവസം പോലീസ് കുറ്റപത്രം സമർപ്പിച്ചത്.
കൊലപാതകം, ഭവനഭേദനം, കവർച്ച, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.

ദമ്പതികളുടെ വീട്ടിൽ ജോലിയ്ക്കായി എത്തിയ പ്രതികൾ കൃത്യമായ ആസുത്രണത്തോടെ കൊലപാതകം  നടത്തിയതായി കുറ്റപത്രത്തിൽ പറയുന്നു.  എൺപത്തി മൂന്ന് സാക്ഷിമൊഴികൾ രേഖപ്പെടുത്തിയ കേസിൽ നൂറ്റീ മുപ്പത്തിയാറ്
രേഖകൾ ഉൾപ്പെട്ടിട്ടുണ്ട് . അന്വേഷണ ഉദ്യോഗസ്ഥനായ ചെങ്ങന്നൂർ സിഐ എം.സുധിലാലാണ് ചെങ്ങന്നൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നാൽപ്പത്തിയാറ് പേജുള്ള കുറ്റപത്രം നൽകിയത്.

മാവേലിക്കര സി.ഐ വിനോദ്, ചെങ്ങന്നൂർ എസ് ഐ എസ്.വി ബിജു, നൂറനാട് എസ് ഐ ബിജു, വെൺമണി എസ് ഐ രാജീവ്, കറത്തികാട് എസ് ഐ ബിപിൻ, അഡീഷണൻ എസ്ഐ രാജീവ്, സുഭാഷ്, അനൂപ് എന്നിവർ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...