മെൽബൺ : തോമസ് ചാഴിക്കാടൻ എംപിക്ക് പ്രവാസി കേരള കോൺഗ്രസ്(എം) ഓസ്ട്രേലിയ സ്വീകരണം നൽകി. ആദരണീയനായ കെഎം മാണി സാറിന്റെ പൈതൃകം കാത്തുസൂക്ഷിക്കുന്നതിൽ പ്രവാസി കേരള കോൺഗ്രസ്(എം ) നൽകുന്നത് മാതൃകാപരമായ പിന്തുണയെന്ന് തോമസ് ചാഴിക്കാടൻ എംപി പറഞ്ഞു. ഓസ്ട്രേലിയ പ്രവാസി കേരള കോൺഗ്രസ്(എം) നേതാക്കൾ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി പ്രതിസന്ധിഘട്ടത്തിൽ ശക്തമായി പ്രതികരിച്ചും ഊർജ്ജം നൽകിയും ചെയർമാൻ ജോസ് കെ മാണിക്ക് പിന്നിൽ അടിയുറച്ചു നിന്നുകൊണ്ട് പ്രവർത്തിച്ച് പാർട്ടിയെ ശക്തിപ്പെടുത്താൻ പ്രവാസി കേരള കോൺഗ്രസ്(എം) പ്രവർത്തകർ നടത്തിയ പ്രവർത്തനം അഭിമാനകരമാണ്. കോവിഡ് കാലഘട്ടങ്ങളിൽ ദുരിതമനുഭവിച്ചവർക്ക് വേണ്ടി പ്രവർത്തിച്ച് അവർക്ക് പിന്തുണ നൽകാൻ പ്രവാസി കേരള കോൺഗ്രസ്(എം ) നേതാക്കൾക്ക് കഴിഞ്ഞത് അവരുടെ സാമൂഹ്യ പ്രതിബദ്ധതയ്ക്ക് ഉദാഹരണമാണെന്നും തോമസ് ചാഴിക്കാടൻ എം പി അഭിപ്രായപ്പെട്ടു. പ്രവാസി കേരള കോൺഗ്രസ്(എം ) ഓസ്ട്രേലിയൻ നാഷണൽ പ്രസിഡണ്ട് ജിജോ ഫിലിപ്പ് കുഴികളും അധ്യക്ഷത വഹിച്ച യോഗത്തിൽ, സിജോ ഈന്തനാംകുഴി സ്വാഗതം പറഞ്ഞു. ജോഷി കുഴിക്കാട്ടിൽ, റെജി പാറയ്ക്കൻ, ജിനോ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























