തീവ്രവാദ സംഘടനകള്‍ക്ക് സ്ഥാനമില്ല ; ഹമാസുമായി ബന്ധപ്പെട്ട അക്കൗണ്ടുകള്‍ നീക്കി എക്‌സ്

For full experience, Download our mobile application:
Get it on Google Play

കാലിഫോര്‍ണിയ : പലസ്തീന്‍ സംഘടനയായ ഹമാസിനോട് ആഭിമുഖ്യമുണ്ടെന്ന് ആരോപിച്ച് നൂറിലധികം അക്കൗണ്ടുകള്‍ നീക്കി എക്‌സ്. തീവ്രവാദ സംഘടനകള്‍ക്ക് എക്‌സില്‍ സ്ഥാനമില്ലെന്ന് നടപടിക്ക് പിന്നാലെ സിഇഒ അറിയിച്ചു. ഇതുപോലുള്ള നിര്‍ണായക നിമിഷങ്ങളില്‍ എക്‌സ് പൊതുജനങ്ങളുടെ ആശയവിനിമയത്തില്‍ പ്രതിജ്ഞാബദ്ധരാണ്. തീവ്രവാദ സംഘടനകള്‍ക്കോ അക്രമാസക്തമായ തീവ്രവാദ ഗ്രൂപ്പുകള്‍ക്കോ എക്‌സില്‍ സ്ഥാനമില്ല. സജീവമായ അത്തരം ഗ്രൂപ്പുകള്‍ ഞങ്ങള്‍ നീക്കം ചെയ്യുന്നു എന്നും സിഇഒ അറിയിച്ചു. എക്‌സ് പ്ലാറ്റ്‌ഫോമില്‍ നിന്നും തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നത് തടയണമെന്ന യൂറോപ്യന്‍ യൂണിയന്‍ ഇന്‍ഡസ്ട്രീ മേധാവി തിയറി ബ്രെട്ടന്റെ നിര്‍ദ്ദേശത്തിന് പിന്നാലെയാണ് മസ്‌കിന്റെ നീക്കം.

യൂറോപ്യന്‍ യൂണിയനില്‍ നിയമവിരുദ്ധമായ ഉള്ളടക്കവും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നതില്‍ എക്‌സിന്റെ പങ്കില്‍ ആശങ്കയും പ്രകടിപ്പിച്ചിരുന്നു. യൂറോപ്യന്‍ യൂണിയന്റെ പുതിയ ഡിജിറ്റല്‍ സേവന നിയമ പ്രകാരം എക്‌സ്, ഫേസ്ബുക്ക് തുടങ്ങിയവര്‍ പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ പ്രചരിക്കുന്ന തെറ്റായ വിവരങ്ങള്‍ തടയാന്‍ നടപടി സ്വീകരിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ട്. ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷത്തിന് പിന്നാലെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് അറിയിക്കാന്‍ ഫേസ്ബുക്ക് ഉടമസ്ഥരായ മെറ്റകമ്പനിക്കും തിയറി ബ്രെട്ടന്‍ അന്ത്യശാസനം നല്‍കിയിരുന്നു. 24 മണിക്കൂറിനകം നടപടിയെടുക്കണമെന്നായിരുന്നു ബുധനാഴ്ച നല്‍കിയ മുന്നറിയിപ്പ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത് ആശുപത്രിക്കുള്ളിൽ ഗ്രൂപ്പ് ഡാൻസ്...

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത്...

പ്രളയത്തെ അതിജീവിച്ച് റാന്നി ; ഉത്രാടപ്പാച്ചിലിൽ ജനസാഗരമായി ടൗൺ

0
റാന്നി: പ്രളയക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ടതിന്റെ വേദനകൾക്കിടയിലും പ്രതീക്ഷയുടെയും തിരിച്ചുവരവിന്റെയും സന്ദേശവുമായി റാന്നിയിൽ...

കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി

0
കണ്ണൂർ: കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി നാഷ്ണൽ...

ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്

0
ഡൽഹി: ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്. അവ്യക്തമായ ചോദ്യം...