സലാല : പ്രവാസി മലയാളി ഒമാനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കോഴിക്കോട് അത്തോളി സ്വദേശി കമ്മോട്ടില്‍ മുഹമ്മദലി (58) ആണ് സലാലയില്‍ മരിച്ചത്. മുൻ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയയുടെ ഭാര്യ സഹോദരനാണ്. ചൊവ്വാഴ്ച രാവിലെ അസ്വസ്ഥത അനുഭവപ്പെട്ട മുഹമ്മദലിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദീര്‍ഘകാലമായി പ്രവാസിയായിരുന്നു. അല്‍ സഫ ഫാമില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ ആയിശ ബഹ്‌റൈനിലാണ്. മകള്‍: ആമിനത്തുല്‍ ലുബൈബ.
പ്രവാസി മലയാളി ഒമാനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
RECENT NEWS
Advertisment