വടക്കഞ്ചേരി പുഴക്കലിടത്ത് വീട്ടമ്മയെ ആക്രമിച്ച് സ്വർണ്ണവും പണവും കവർന്നു

For full experience, Download our mobile application:
Get it on Google Play

പാലക്കാട്‌ : വടക്കഞ്ചേരി പുഴക്കലിടത്ത് വീട്ടമ്മയെ ആക്രമിച്ച് സ്വർണ്ണവും പണവും കവർന്നു. രണ്ടര പവൻ സ്വർണ്ണവും 4500 രൂപയുമാണ് നഷ്ടപ്പെട്ടത്. പുഴക്കലിടം സ്വദേശി ഉണ്ണികൃഷ്ണന്റെ വീട്ടിലാണ് മോഷണം. ഉണ്ണികൃഷ്ണന്റെ ഭാര്യ ബീനയ്ക്കാണ് മോഷ്ടാവിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. രാത്രി ഏഴ് മണിയോടെ ആണ് കള്ളൻ വീട്ടിൽ കയറിയത്.
ഈ സമയം ബീന അടുക്കളയിൽ ആയിരുന്നു. റൂമിലെ ശബ്ദം കേട്ട് ചെന്ന് നോക്കിയപ്പോഴാണ് കള്ളനെ കണ്ടത്. ബീനയെ കണ്ടതോടെ കള്ളൻ കയ്യിലെ കത്തികൊണ്ടു ആക്രമിച്ചു. കൈക്കും കാലിനും ചുമലിനും പരിക്കുപറ്റി. ഇവരെ വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടക്കഞ്ചേരി പോലീസ് അന്വേഷണം തുടങ്ങി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ വിശദീകരണവുമായി കെഎംആര്‍എല്‍

0
കോഴിക്കോട്: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ വിശദീകരണവുമായി കെഎംആര്‍എല്‍. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമല്ല...

പ്രായപൂർത്തിയാവാത്ത നാല് പെൺകുട്ടികളെ പീഡിപ്പിച്ചു ; സുവിശേഷ പ്രസംഗകന് വധശിക്ഷ വിധിച്ചു

0
മധുര : പ്രായപൂർത്തിയാവാത്ത നാലു പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുറ്റക്കാരനെന്ന്...

ഡൽഹിയിൽ ർത്താവിനെ ഭാര്യയുടെ ബന്ധുക്കൾ മർദിച്ച് കൊലപ്പെടുത്തി

0
ന്യൂഡൽഹി: ദമ്പതിമാർ തമ്മിലുണ്ടായ തർക്കത്തിന് പിന്നാലെ ഭർത്താവിനെ ഭാര്യയുടെ ബന്ധുക്കൾ മർദിച്ച്...

കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയെയും പതിനാറുകാരിയായ മകളെയും ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി നാൽപ്പതുകാരൻ

0
ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയെയും പതിനാറുകാരിയായ മകളെയും ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി...