അര്‍ജന്റീനയുടെ വിജയത്തില്‍ ആയിരത്തിയഞ്ഞൂറു ബിരിയാണി വിളമ്പി റോക്ക് ലാന്റ് ഹോട്ടലുടമ

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : അര്‍ജന്റിനയുടെ വിജയത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ച് ഷിബു വിളമ്പിയത് ആയിരമല്ല, ആയിരത്തിയഞ്ഞൂറു ബിരിയാണി. മെസി കപ്പ് ഉയര്‍ത്തിയതിന്റെ സന്തോഷത്തില്‍ ഇതൊക്കെ എന്ത് എന്നാണ് ഷിബു പൊറത്തൂര്‍ പറയുന്നത്. കടുത്ത ഫുട്‌ബോള്‍ കമ്പക്കാരനും അതിലേറേ മെസ്സി ഫാനുമായ റോക്ക് ലാന്റ് ഹോട്ടലുടമ ഷിബു പൊറത്തൂര്‍ തന്റെ വാക്കുപാലിച്ചാണ് ലോകകപ്പ് ഹരം പങ്കുവച്ചത്.അര്‍ജന്റീന കപ്പെടുത്താല്‍ ആയിരം പേര്‍ക്ക് സൗജന്യമായി ചിക്കന്‍ ബിരിയാണി വിളമ്പുമെന്നായിരുന്നു പ്രഖ്യാപനം. പള്ളിമൂലയിലെ ഹോട്ടല്‍ റോക്ക്‌ലാന്റില്‍ രാവിലെ 11 മണിയോടെ ജനപ്രളയമായിരുന്നു. ആളു കൂടിയപ്പോള്‍ എണ്ണമൊന്നും നോക്കിയില്ല, ആയിരത്തിയഞ്ഞൂറിലേറെ പേര്‍ക്കു ബിരിയാണി നല്‍കി. കടുത്ത അര്‍ജന്റൈന്‍ ആരാധകനായ ഷാഫി പറമ്പില്‍ എംഎല്‍എയാണ് ഉദ്ഘാടനം ചെയ്തത്.

അര്‍ജന്റീനന്‍ ജഴ്‌സിയണിഞ്ഞാണ് ഹോട്ടലിലുള്ളവര്‍ ബിരിയാണി വിളമ്പിയത്. തൊട്ടടുത്തുള്ള വിമലകോളജിലേയും എഞ്ചിനീയറിംഗ് കോളജിലേയും വിദ്യാര്‍ഥികള്‍ ഹോട്ടലിലേയ്ക്ക് ഒഴുകിയതോടെ റോഡ് നിറഞ്ഞു. നീണ്ട ക്യൂവാണ് ഹോട്ടലിനു മുന്നില്‍ രൂപപ്പെട്ടത്. ക്യൂവില്‍ നില്‍ക്കുന്നവരുമായി ആഹ്ളാദം പങ്കുവച്ച എംഎല്‍എ ഹോട്ടലില്‍ ബിരിയാണി വിളമ്പുകയും ചെയ്താണ് മടങ്ങിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...