Wednesday, June 26, 2024 8:00 pm

കൊവിഡ് 19 : തുടര്‍ ചികിത്സകള്‍ മുടങ്ങുന്നു ; പ്രവാസി മലയാളികൾ കടുത്ത ആശങ്കയിൽ

For full experience, Download our mobile application:
Get it on Google Play

മസ്‍കറ്റ് : തുടർചികിത്സയ്ക്കായി കേരളത്തിലെത്താൻ കഴിയാതെ ഒമാനിൽ കുടുങ്ങിയിരിക്കുന്ന പ്രവാസികൾ കടുത്ത ആശങ്കയിൽ. മരണമടയുന്ന പ്രവാസികളുടെ ഭൗതിക ശരീരം പോലും നാട്ടിലെത്തിക്കുവാൻ കഴിയാത്തത് മൂലവും അതീവ നിരാശയിലാണ് ഒമാനിലെ പ്രവാസി സമൂഹം. മലയാളികളുടെ ഈ ആശങ്ക അകറ്റുവാൻ മസ്‍കറ്റ് ഇന്ത്യൻ എംബസിയും കേന്ദ്ര സർക്കാരും അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മസ്‍കറ്റ് ഇന്ത്യൻ സോഷ്യൽ ക്ലബ് സാമൂഹ്യ ക്ഷേമ വിഭാഗം കൺവീനർ പി.എം ജാബിർ ആവശ്യപ്പെട്ടു.

വൃക്ക രോഗം, ക്യാൻസർ, ഹൃദ്രോഗം എന്നിവയ്ക്ക് ഒരു നിശ്ചിത കാലയളവിൽ നാട്ടിലെത്തി ചികിത്സ തുടരുന്ന ധാരാളം പ്രവാസികളെ കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ അന്താരാഷ്ട്ര വിമാനയാത്രാ വിലക്ക് കടുത്ത മാനസിക പിരിമുറുക്കത്തിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. നാട്ടിൽ നിന്നും എത്തിയിരുന്ന മരുന്നുകൾ പോലും സമയത്ത് ലഭിക്കാത്തത് കാരണം ജീവൻ പോലും അപകടത്തിലെത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്.

മരണപ്പെടുന്ന പ്രവാസികളുടെ ഭൗതിക ശരീരം നാട്ടിലെത്തിക്കാൻ കഴിയാതെ വരുന്ന സാഹചര്യം ബന്ധു ജനങ്ങളെ കടുത്ത മാനസിക സംഘര്‍ഷത്തിലേക്കാണ് കൊണ്ടെത്തിക്കുന്നതും. യാത്രാ വിലക്ക് ഇനിയും നീളുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ മസ്കത്ത് ഇന്ത്യൻ എംബസ്സി കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട് അടിയന്തരമായി ഒരു സംവിധാനം ഉണ്ടാക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം. ഒമാനിൽ നാലര ലക്ഷത്തോളം മലയാളികളാണുള്ളത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പത്തനംതിട്ട ജില്ലയിൽ നാളെ (27)വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

0
പത്തനംതിട്ട : ജില്ലയിൽ രണ്ടുദിവസമായി ശക്തമായ മഴപെയ്യുന്ന സാഹചര്യത്തിൽ ജില്ലയിലെ അങ്കണവാടികൾ...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
വനം വകുപ്പിന്റെ പ്രോത്സാഹന ധനസഹായ പദ്ധതിക്ക് അപേക്ഷിക്കാം സ്വകാര്യ ഭൂമികളിലെ തടിയുല്‍പാദനം വര്‍ധിപ്പിക്കുന്നതിനും...

കോസ് വേകൾ മുങ്ങിയതോടെ എൻ ഡി ആർ എഫ് സേവനം അടിയന്തിരമായി ലഭ്യമാക്കണമെന്ന് അഡ്വ....

0
റാന്നി: പമ്പാനദിയിലെ അറയാഞ്ഞിലിമൺ, കുരുമ്പൻമൂഴി കോസ് വേകൾ മുങ്ങിയ സാഹചര്യത്തിൽ ഇവിടങ്ങളിൽ...

തമിഴ്‌നാട്‌ വ്യാജ മദ്യ ദുരന്തം : എടപ്പാടിക്കും അണ്ണാ ഡി.എം.കെ എം.എൽ.എമാർക്കും സസ്പെൻഷൻ

0
ചെന്നൈ: പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമിക്കും  എ.ഐ.എ.ഡി.എം.കെ എം.എൽ.എമാർക്കും  തമിഴ്നാട് നിയമസഭയിൽ...