പാലോട് ലോക്ക്ഡൗൺ ലംഘിച്ച് ആളെക്കൂട്ടി നിസ്കാരം ; 11 പേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരത്ത് ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് നിസ്കാരം നടത്തിയ ജമാ അത്ത് കമ്മിറ്റി പ്രസിഡന്റും സെക്രട്ടറിയും ഉൾപ്പടെ 11 പേർ അറസ്റ്റിൽ. പാലോട് പോലീസ് സ്റ്റേഷൻ അതിർത്തിയിലെ പെരിങ്ങമല ചിറ്റൂർ ജമാ അത്ത് പള്ളിയിൽ ലോക് ഡൗൺ നിർദേശങ്ങൾ ലംഘിച്ച് കൂട്ടം ചേർന്ന് നിസ്കാര ചടങ്ങുകൾ നടത്തിയവരെയാണ് അറസ്റ്റ് ചെയ്തത്.

പെരിങ്ങമല, തെന്നൂർ സ്വദേശികളായ ബഷീർ (55 ), ഷമീം ( 39 ) , റഷീദ് ( 63 ) , അബ്ദുൾ റൗഫ് (23), മുഹമ്മദ് റിയാസ് (24), ഷാജഹാൻ (42), നസ്സിം (39) ‌ബുഹാരി (39), സജീർ (27), മൂസാകുഞ്ഞ് (65) , നിസ്സാർ മുഹമ്മദ് സുൾഫി (48) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് ജ്യാമത്തിൽ വിട്ടയച്ചു.

വിലക്ക് ലംഘിച്ച് നിസ്കാരം നടത്തിയതിന് നേരത്തെ വാഴക്കാട് മുണ്ടുമുഴി കിഴക്കേതൊടി ബദ്രിയ്യ മസ്ജിദിനെതിരെ വാഴക്കാട് പോലീസ്‌ കേസെടുത്തിരുന്നു. ലോക്ക് ഡൗൺ ലംഘിച്ച് 25 ലേറെ പേർ ഒത്തുകൂടിയതിനെ തുടർന്നാണ് പോലീസ് കേസെടുത്തത്. ഐപിസി 188, 269 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മൂന്ന് വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...